»   » കിവംദന്തികള്‍ക്ക് വിട; ദിവ്യ ദര്‍ശിനി വിവാഹമോചിതയാകുന്നു... കാരണം അഭിനയമോഹമോ, അതോ...?

കിവംദന്തികള്‍ക്ക് വിട; ദിവ്യ ദര്‍ശിനി വിവാഹമോചിതയാകുന്നു... കാരണം അഭിനയമോഹമോ, അതോ...?

Written By:
Subscribe to Filmibeat Malayalam

തമിഴകത്ത് ഏറെ നളായി പാറിപ്പറന്ന് നടക്കുന്ന കിംവദന്തിയായിരുന്നു ടെലിവിഷന്‍ താരം ദിവ്യ ദര്‍ശിനിയുടെ വിവാഹ മോചനം. കിവദന്തികള്‍ അവസാനിപ്പിച്ച് ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു. ചെന്നൈ കുടുംബ കോടതിയിലാണ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

ആറ് വര്‍ഷത്തെ പ്രണയ രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിലൂടെ അവസാനിച്ചു. ദിവ്യ ദര്‍ശിനിയുടെ അഭിനയ മോഹമാണ് വിവാഹ മോചനത്തിന് കാരണം എന്ന് പറഞ്ഞു കേള്‍ക്കുന്നു.. എന്നാല്‍ സ്ഥിരീകരണമില്ല.

വിവാഹം

ആറ് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് ദിവ്യ ദര്‍ശിനിയും രവിചന്ദ്രനും വിവാഹത്തിലേക്ക് കടന്നത്. 2014 ലായിരുന്നു ആ വിവാഹം. സിനിമാ രംഗത്തെ പ്രമുഖ താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹ മോചനം

ഒരു വര്‍ഷം മുന്‍പ് മുതലേ ദിവ്യ ദര്‍ശിനിയും രവിചന്ദ്രനും വേറെ വേറെയാണ് താമസം. വിവാഹ മോചന ഹര്‍ജി നല്‍കിയതോടെയാണ് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.

സുചി ലീക്‌സിന് പിന്നാലെ

നേരത്തെ സിചിത്ര കാര്‍ത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റര്‍ പേജിലൂടെ ലീക്ക് ചെയ്തിരുന്നു. അതില്‍ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ആരെയോ ഡിഡി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകളും സജീവമായത്.

ധനുഷ് കാരണമോ

ധനുഷ് സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞതിന് ശേഷമാണ് ദിവ്യ ദര്‍ശിനിയുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നത് എന്നതിനാല്‍ ഈ വിവാഹ മോചനത്തിന് കാരണം ധനുഷാണ് എന്ന തരത്തില്‍ വാര്‍ത്തകളുണ്ട്

ആദ്യ സിനിമയല്ല

എന്നാല്‍ ദിവ്യ ദര്‍ശിനി അഭിനയിക്കുന്ന ആദ്യ സിനിമയല്ല പവര്‍ പാണ്ടി. ജൂലി ഗണപതി, നള ധമയന്തി, വിസില്‍, സരോജ എന്നീ ചിത്രങ്ങളും ദിവ്യ ദര്‍ശിനി അഭിനയിച്ചിട്ടുണ്ട്. പവര്‍ പാണ്ടിയില്‍ അതിഥി വേഷത്തിലാണ് ദിവ്യ ദര്‍ശിനി എത്തുന്നത്. അതുകൊണ്ട് തന്നെ, വിവാഹ മോചനത്തിന് കാരണം അഭിനയമോഹമാണ്, ധനുഷാണ് എന്നൊന്നും പറയാന്‍ കഴിയില്ല എന്നാണ് ഡിഡി ഫാന്‍സ് പറയുന്നത്.

ദിവ്യ ദര്‍ശിനി

കോഫി വിത്ത് ഡിഡി, അന്‍പുതാ ഡിഡി എന്നീ പരിപാടികളിലൂടെ നായികമാര്‍ക്കൊപ്പം ആരാധകരും, പ്രേക്ഷക പ്രീതിയുമുള്ള അവതാരികയാണ് ദിവ്യദര്‍ശിനി. നിരവധി സ്റ്റേജ് ഷോകളും ഡിഡി എന്ന ദിവ്യ ദര്‍ശിനി നടത്തുന്നു.

മലയാളി ബന്ധം

ലോകത്ത് നടക്കുന്ന ഏത് സംഭവത്തിനും മലയാളി ബന്ധം അന്വേഷിച്ച് പോകുന്നത് പോലെ, ദിവ്യ ദര്‍ശിനിയ്ക്കുമുണ്ട് ചില മലയാളി ബന്ധം. ദിവ്യ ദര്‍ശിനിയുടെ അമ്മ ശ്രീലത മലയാളിയാണ്. മാത്രമല്ല, കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ജയറാം പാര്‍വ്വതി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ദര്‍ശിനി സിനിമയില്‍ എത്തിയത്. ചിത്രത്തില്‍ ഇന്നസെന്റിന്റെ മകളായി എത്തിയത് ഡിഡിയാണ്.

English summary
Dhivyadharshini and husband Srikanth Ravichandran file for divorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X