»   » രജനീകാന്തിന്റെ ബാഷയിലെ ഡയലോഗ് അനുകരിച്ച് ധോണി തകര്‍ത്തു ; വീഡിയോ കാണൂ..

രജനീകാന്തിന്റെ ബാഷയിലെ ഡയലോഗ് അനുകരിച്ച് ധോണി തകര്‍ത്തു ; വീഡിയോ കാണൂ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം ധോണി രജനീകാന്തിനെ കാണാന്‍ ചെന്നെയിലെ വീട്ടിലെത്തി. ധോണിക്കൊപ്പം നടന്‍ സുശാന്ത് സിങ് രജപുതും ഉണ്ടായിരുന്നു.ധോണിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന 'എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും രജനിയെ കാണാനെത്തിയത്.

ചിത്രത്തില്‍ ധോണിയായി വേഷമിട്ടത് സുശാന്ത് സിങ് രജപുത്താണ്. രജനീകാന്തിന്റെ ആരാധകരായ ധോണിയും സുശാന്തും മണിക്കൂറുകളോളം സ്‌റ്റൈല്‍ മന്നനുമായി സംസാരിച്ചിരുന്നു. മുന്‍കൂട്ടി അപ്പോയിന്റമെന്റ് എടുത്താണ് ധോണി രജനിയെ കാണാനെത്തിയത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ രജനിയെ അനുകരിച്ച്  ധോണി ആളുകളെ കൈയ്യിലെടുക്കുകയും ചെയ്തു.

dhoni-as-rajinikanth-

രജനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷയിലെ ഡയലോഗാണ് ധോണി അനുകരിച്ചത്. എന്‍ വഴി തനിവഴി എന്ന ഡയലോഗായിരുന്നു ധോണി പറഞ്ഞത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടതിനുശേഷമാണ് സുശാന്തിനൊപ്പം  അദ്ദേഹം രജനിയുടെ വീട്ടിലെത്തിയത്. ഇതിനു മുന്‍പ് രജനിയുടെ കബാലിയിലെ രംഗം അനുകരിച്ചുള്ള ഫോട്ടോ ധോണി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.

Read more: തനിക്കും കജോളിനുമിടയില്‍ ഒരു വലിയ 'മതിലു'ണ്ടെന്ന് അജയ് ദേവ്ഗണ്‍ !!

'എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നല്ല അഭിപ്രായമായിരുന്നു. സപ്തബര്‍ 30 നു ചിത്രം റീലീസ് ചെയ്യും. റിലീസിനു മുന്‍പു തന്നെ പല റൈറ്റ്‌സുകളില്‍ നിന്നുമായി കോടികളാണ് ചിത്രം നേടിയത്

English summary
he Untold Story starring Sushant Singh Rajput and directed by Neeraj Pandey. Addressing the audience at an event, Dhoni made the crowd present go mad after he imitated Superstar Rajinikanth’s famous dialogue from the blockbuster Baasha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam