»   » വിക്രമിന്റെ മകന് ഇരുമുഖനുമായിട്ടുള്ള ബന്ധം

വിക്രമിന്റെ മകന് ഇരുമുഖനുമായിട്ടുള്ള ബന്ധം

Posted By: Sanviya
Subscribe to Filmibeat Malayalam

വിക്രം ഇരട്ട വേഷത്തില്‍ എത്തുന്ന ഇരു മുഖനാണ് ഇപ്പോള്‍ തമിഴകം ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തില്‍ നായകനായും വില്ലനായും എത്തുന്നത് വിക്രം തന്നെയാണ്. ഒത്തിരി പ്രത്യേകതകളുള്ള ഒരു വില്ലന്‍ കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുക.

ലൗ എന്നാണ് വിക്രം അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ വ്യത്യസ്ത ലുക്കില്‍ എത്തുന്ന ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കാന്‍ വിക്രമിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് മകന്‍ ധ്രുവായിരുന്നുവത്രേ.

vikram-irumugan

ട്രാന്‍സ്‌ജെന്‍ഡറായ കഥാപാത്രത്തിന് വേണ്ടിയുള്ള ഡയലോഗുകളെല്ലാം വിക്രമിന് ധ്രുവ് പറഞ്ഞ് കൊടുത്തിട്ടുണ്ട്. കൂടാതെ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതുവരെ കണ്ടിട്ടുള്ള വില്ലന്മാരെ പോലെ തോക്കും കത്തിയും ഉപയോഗിക്കുന്നില്ല.

നയന്‍താരയും നിത്യ മേനോനും നായികമാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ശങ്കറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.

English summary
Dhruv Vikram's Connection in Iru Mugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam