twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പിറന്നാള്‍ ആശംസകള്‍ ചിയാന്‍'! ഇതാ നിങ്ങളുടെ എറ്റവും വലിയ ആരാധകന്റെ സമ്മാനം

    By Midhun Raj
    |

    തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് ചിയാന്‍ വിക്രം. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് അദ്ദേഹം സൂപ്പര്‍ താരമായി മാറിയത്. തന്റെ സിനിമകളിലെല്ലാം അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു താരം. ചിയാന്‍ വിക്രമിന്റെ അമ്പത്തി മൂന്നാം പിറന്നാള്‍ ദിനം ആണിന്ന്. തമിഴ് സൂപ്പര്‍താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി മകന്‍ ധ്രുവ് വിക്രമിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു.

    vikram-dhruv

    വിക്രമിന്റെ ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചാണ് ധ്രുവ് അച്ഛന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ ചിയാന്‍. ഇതാ നിങ്ങളുടെ എറ്റവും വലിയ ആരാധകന്‍ നല്‍കുന്ന സമ്മാനം എന്ന കുറിപ്പോടെയാണ് ധ്രുവ് വിക്രം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    അടുത്തിടെയാണ് ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലൂടെ വിക്രമിന്റെ മകനും സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. താരപുത്രന്റെ ആദ്യ ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് കൂടിയായിരുന്നു സിനിമ. മകന് പിന്തുണയുമായി ആദ്യം മുതല്‍ അവസാനം വരെ ചിത്രീകരണ സംഘത്തോടൊപ്പം വിക്രമും ഉണ്ടായിരുന്നു. അതേസമയം കദരം കൊണ്ടന്‍ എന്ന ചിത്രമാണ് വിക്രമിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

    രജിത്തേട്ടന്‍ തന്നെയാണ് ബിഗ് ബോസിനുളള ഹീറോയെന്ന് പവന്‍! ലാവണ്യയെ കണ്ടുമുട്ടിയതിനെക്കുറിച്ചും താരം!രജിത്തേട്ടന്‍ തന്നെയാണ് ബിഗ് ബോസിനുളള ഹീറോയെന്ന് പവന്‍! ലാവണ്യയെ കണ്ടുമുട്ടിയതിനെക്കുറിച്ചും താരം!

    ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. 1990ല്‍ എന്‍ കാതല്‍ കണ്‍മണി എന്ന ചിത്രത്തിലൂടെയായിരുന്നു വിക്രമിന്റെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്,തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകളിലാണ് നടന്‍ അഭിനയിച്ചത്. കരിയറിന്റെ തുടക്കത്തിലാണ് മലയാളം സിനിമകളില്‍ നടന്‍ കൂടുതലായി അഭിനയിച്ചിരുന്നത്. നടന്‍ എന്നതിലുപരി ഗായകനായും നിര്‍മ്മാതാവായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും വിക്രം സിനിമാ രംഗത്ത് തിളങ്ങിയിരുന്നു.

    2003ല്‍ പിതാമകന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രമിന് ആദ്യമായി ദേശീയ അവാര്‍ഡ് ലഭിച്ചത്. വിക്രം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം സുഹൃത്ത് ബാലയായിരുന്നു സംവിധാനം ചെയ്തിരുന്നത്. സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വിവിധ ഭാഷകളിലായി അമ്പതിലധികം സിനിമകളിലാണ് വിക്രം തന്റെ കരിയറില്‍ അഭിനയിച്ചത്.

    വീഡിയോ

    ഇസയ്‌ക്കൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി മഞ്ജു വാര്യര്‍! ചാക്കോച്ചന്റെ കുഞ്ഞിനെ താലോലിച്ച് നടിഇസയ്‌ക്കൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി മഞ്ജു വാര്യര്‍! ചാക്കോച്ചന്റെ കുഞ്ഞിനെ താലോലിച്ച് നടി

    Read more about: vikram dhruv
    English summary
    Dhruv Vikram Wishes Happy BirthdayTo His Father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X