For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ പിരിയാന്‍ വയ്യ, വഴക്ക് ഒത്തുതീര്‍പ്പാക്കി; ധനുഷും മുന്‍ഭാര്യ ഐശ്വര്യ രജനികാന്തും വീണ്ടും ഒരുമിക്കുന്നു

  |

  തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചത് ആരാധകരെയും നിരാശയിലാക്കി. അതുവരെ താരദമ്പതിമാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ആര്‍ക്കും അറിയില്ലായിരുന്നു.

  വിവാഹ ജീവിതം അവസാനിപ്പിച്ചെങ്കിലും ധനുഷോ ഐശ്വര്യയോ ശത്രുക്കളെ പോലെയല്ല പെരുമാറിയത്. പലപ്പോഴായി താരങ്ങള്‍ ഒരുമിച്ച് വരികയും മക്കളുടെ ആവശ്യത്തിന് ഒന്നിച്ച് യാത്ര ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകളില്‍ ഇരുവരും ഡിവോഴ്‌സ് ചെയ്യാമെന്ന തീരുമാനം മാറ്റി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും പറയപ്പെടുന്നു. വിശദമായി വായിക്കാം..

  വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചത് വളരെ പെട്ടെന്നാണെന്നാണ് വിവരം. വിവാഹമോചനമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയിലെ പേരുകളില്‍ മാറ്റം വരുത്തുകും ഫോട്ടോസ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മക്കളുടെ കാര്യത്തില്‍ വീഴ്ച വരുത്താന്‍ രണ്ടാള്‍ക്കും താല്‍പര്യമില്ല. അവര്‍ക്ക് വേണ്ടി എന്ത് വീട്ടുവീഴ്ചകള്‍ക്കും തയ്യാറാണെന്നാണ് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുള്ളത്.

  Also Read: ജനിച്ച് ഒരു മാസത്തിനുള്ളില്‍ ഭാഗ്യമെത്തി; മൃദുലയുടെയും യുവയുടെയും മകളുടെ അരങ്ങേറ്റം കാണിച്ച് താരദമ്പതിമാര്‍

  അടുത്തിടെ മക്കളുടെ സ്‌കൂളിലെ പരിപാടിയ്ക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങളും വൈറലായിരുന്നു. അതിന് മുന്‍പ് ധനുഷ് ഐശ്വര്യയെയും മക്കളെയും കൂട്ടി അവധി ആഘോഷിക്കുന്ന ഫോട്ടോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ഇതെല്ലാം താരങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. വലിയ ശത്രുക്കളാവാന്‍ മാത്രം പ്രശ്‌നം ഇവര്‍ക്കിടയില്‍ ഇല്ലെന്നും ഒരിക്കല്‍ രണ്ടാളും തമ്മില്‍ ചെറിയൊരു വഴക്ക് കൂടിയത് മാത്രമാണ് പ്രശ്‌നമായിട്ടുള്ളതെന്ന് ധനുഷിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.

  Also Read: മൂന്നാമത് പെണ്‍കുഞ്ഞാണ് ജനിച്ചത്; മകളുടെ ജനനം നല്ല സമയത്താണെന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു

  ആ വഴക്കിന്റെ പുറത്ത് വേര്‍പിരിയാമെന്ന് തീരുമാനമെടുത്ത താരങ്ങള്‍ പിന്നീട് അത് തിരുത്തിയിട്ടുണ്ടാവുനുള്ള സാഹചര്യവും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. മാത്രമല്ല വിവാഹമോചനത്തിനായി താരങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നുമാണ് സ്ഥീരികരിക്കാത്ത പുതിയ വിവരം. ദമ്പതിമാര്‍ മാത്രം തീരുമാനിച്ചാണ് വേര്‍പിരിയലെന്ന അവസ്ഥയിലേക്ക് എത്തിയത്. എന്നാല്‍ രജനികാന്ത് അടക്കം വീട്ടിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് ഇതിലൊരു പരിഹാരം ഉണ്ടാക്കിയെന്നാണ് അറിയുന്നത്.

  Also Read: പ്രസവിക്കാന്‍ ചിരിച്ചോണ്ട് കയറി പോയതാണ്; പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലെ മേക്കോവറിനെ കുറിച്ച് മൃദുല വിജയ്

  വീട്ടിലെ മുതിര്‍ന്നവരുടെ വാക്കുകള്‍ അനുസരിച്ച് രണ്ടാളും അനുകൂലമായിട്ടുള്ള തീരുമാനം എടുക്കുകയായിരുന്നു. വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത താരങ്ങള്‍ തന്നെ വരുത്തുമെന്നാണ് കരുതുന്നത്. 2004 ലാണ് സൂപ്പര്‍താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കള്‍ ജനിക്കുകയും ചെയ്തു.

  Read more about: danush ധനുഷ്
  English summary
  Did Dhanush and Aishwarya Cancelled Their Divorce Plan? Telugu Media Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X