»   » വിക്രമിന്റെ ഗരുഡ കീര്‍ത്തി സുരേഷ് ഉപേക്ഷിച്ചോ...? സംവിധായകന്‍ പറയുന്നു

വിക്രമിന്റെ ഗരുഡ കീര്‍ത്തി സുരേഷ് ഉപേക്ഷിച്ചോ...? സംവിധായകന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഇത് എന്ന മായം, രജനി മുരുകന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തെത്തിയ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തമിഴകത്ത് തിരക്കോട് തിരക്കാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിനിടയില്‍ ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്നും കീര്‍ത്തി പിന്മാറി എന്ന് കേട്ടു.

തിരു സംവിധാനം ചെയ്യുന്ന ഗരുഡ എന്ന വിക്രം ചിത്രത്തില്‍ ആദ്യം പരിഗണിച്ചത് കീര്‍ത്തിയെ ആയിരുന്നു എന്നും എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറി എന്നുമായിരുന്നു വാര്‍ത്തകള്‍. പകരം കാജല്‍ അഗര്‍വാളിനെ നായികയായി തീരുമാനിച്ചു എന്നും കേട്ടു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചതോടെ വിക്രം ഫാന്‍സ് നടിക്കെതിരെ തിരിയുകയും ചെയ്തു.

vikram-keerthi-suresh

എന്നാല്‍ ഇപ്പോള്‍ ഇതിന്റെ നിജസ്ഥിതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ തിരു. ചിത്രത്തല്‍ നായികയായി ഒരിക്കലും കീര്‍ത്തിയെ ചിന്തിച്ചിട്ടില്ല എന്നും, തുടക്കം മുതല്‍ കാജളിനെ മാത്രമേ മനസ്സില്‍ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കഥയുമായി സമീപിച്ചപ്പോള്‍ വായിച്ച ശേഷം കാജള്‍ ചെയ്യാന്‍ തയ്യാറാകുകയും ചെയ്തു അത്രെ.

നവാഗതനായ ഗിരിനന്ദനാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. വിക്രമിന്റെ ദി സ്പിരിറ്റ് ഓഫ് ചെന്നൈയില്‍ ഗിരിനന്ദന്‍ ഒരു പാട്ടൊരുക്കിയിരുന്നു. ഇതിഷ്ടപ്പെട്ട വിക്രമാണ് ഗിരിനന്ദന്റെ പേര് സംവിധായകനോട് നിര്‍ദ്ദേശിച്ചത്. സില്‍വര്‍ ലൈന്‍ ഫിലിം ഫാക്ടറിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നിലവില്‍ ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിക്രം.

English summary
For the most few days a rumor that has been doing rounds that actress Keerthy Suresh refused to star in 'Garuda' as Vikram's pair citing age difference. The rumor was enough to peeve the fans of Cheeyan and also his admirers who have started abusing the promising young heroine in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam