For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി കീര്‍ത്തി സുരേഷും അത് ചെയ്തു? കീർത്തിയും സർജറിയ്ക്ക് വിധേയയായെന്ന് റിപ്പോർട്ട്

  |

  സിനിമയില്‍ സൗന്ദര്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. നടിമാരുടെ കാര്യമാണെങ്കില്‍ പ്രത്യേകിച്ചും. ഇന്ന് ചില മാറ്റങ്ങള്‍ അക്കാര്യത്തില്‍ വരുന്നുണ്ടെങ്കിലും തൊണ്ണൂറ് ശതമാനവും സൗന്ദര്യമുള്ളവര്‍ക്ക് തന്നെയാണ് സ്ഥാനം. അതേ സമയം നേരത്തെയുള്ള ഭംഗി പോരെന്ന് തോന്നി പ്ലാസ്റ്റിക് സര്‍ജറിയിലൂടെയും മറ്റുമൊക്കെ രൂപമാറ്റം വരുത്തിയവരും ഉണ്ട്.

  ബോളിവുഡ് താരങ്ങള്‍ മുതല്‍ നമ്മുടെ മലയാളത്തിലും അത്തരം മാറ്റങ്ങള്‍ വരുത്തിയ താരങ്ങളെ കുറിച്ച് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. പലരും ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ മടിക്കാറുണ്ട്. എന്നാല്‍ നടിയും താരപുത്രിയുമായ ശ്രുതി ഹാസന്‍ ഒരിക്കല്‍ താന്‍ ചെയ്ത സര്‍ജറിയെ കുറിച്ച് വെളിപ്പെടുത്തി. ഇപ്പോഴിതാ നടി കീര്‍ത്തി സുരേഷും സര്‍ജറിയിലൂടെ മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  നടനും നിര്‍മാതാവുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് കീര്‍ത്തി സുരേഷ്. മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ കീര്‍ത്തി ഇന്ന് ഇന്ത്യയിലെ മുന്‍നിര നായികയായി വളര്‍ന്നു.

  തമിഴിലും തെലുങ്കിലുമാണ് പ്രധാനമായും സിനിമകള്‍ ചെയ്യുന്നത്. എങ്കിലും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി ഇന്ത്യയില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമായി താരപുത്രി മാറി. താരമൂല്യം വര്‍ധിച്ചതോടെ കീര്‍ത്തിയുടെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  Also Read: സീരിയല്‍ ക്യാപ്റ്റന്‍, വാഴ, പാവാട ഇതൊക്കെ കഴിഞ്ഞ് ജാസ്മിന്റെ പിഎ ആയി; റോണ്‍സനെ കളിയാക്കുന്നവരോട് പുച്ഛം മാത്രം

  ഇതിനിടയിലാണ് കീര്‍ത്തിയുടെ സൗന്ദര്യവുമായി ബന്ധപ്പെട്ടുള്ള ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. കീര്‍ത്തി തന്റെ ചുണ്ടിന്റെ ഭംഗി കൂട്ടുന്നതിന് വേണ്ടി എന്തൊക്കെയോ കാണിച്ച് കൂട്ടിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഫോട്ടോസിലാണ് ഇത്തരമൊരു മാറ്റം സിനിമാപ്രേമികള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

  Also Read: ഈ മനുഷ്യന്‍ വിഷമാണ് പരദൂഷണമാണെന്ന് പറഞ്ഞാലും 10 മിനുറ്റ് കണ്ടാല്‍ മനസിലാവും; റോണ്‍സനെ കുറിച്ച് ആരാധകന്‍

  ചുണ്ടുകള്‍ തടിച്ചതും പൂര്‍ണവുമായിട്ടുള്ള ചുണ്ടുകള്‍ ലഭിക്കുന്നതിന് വേണ്ടി ചെയ്യുന്ന സൗന്ദര്യ വര്‍ദ്ധക പ്രക്രിയയാണ് ലിപ് ജോബ് ഓഗ്മെന്റേഷന്‍. സാധാരണയായി ഈ ദിവസങ്ങളില്‍ ഇന്‍ജക്റ്റബിള്‍ ഡെര്‍മല്‍ ഫില്ലര്‍ ഉപയോഗിക്കുന്നതാണ് രീതി. ചുണ്ടിലും വായിലും അതിന്റെ ചുറ്റുവട്ടങ്ങളിലും കുത്തിവച്ച് ആവശ്യമുള്ള രീതിയിലേക്ക് മാറ്റുന്നതാണ് പ്രക്രിയ.

  Also Read: ഇനി കുറ്റം പറയാന്‍ വരണ്ട; നിമിഷ പോയപ്പോള്‍ അപര്‍ണയെ കൂട്ടുപിടിച്ച് ജാസ്മിന്‍, വേറെ ലെവലില്‍ അപര്‍ണയും

  12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

  തെന്നിന്ത്യയിലെ പല നടിമാരും കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. ചുണ്ടുകളും മൂക്കിന്റെ ഭംഗിയും കൂട്ടുന്നതിന് വേണ്ടിയുള്ള സര്‍ജറിയാണ് നടി കാജല്‍ അഗര്‍വാള്‍ തിരഞ്ഞെടുത്തത്. ശ്രുതി ഹാസനും ചുണ്ടിനും മൂക്കിനും വേണ്ടി തന്നെ സര്‍ജറി തിരഞ്ഞെടുത്തു. അദിതി റാവു ഹൈദാരി മൂക്കിനാണ് സര്‍ജറി ചെയ്തിട്ടുള്ളത്. ബോളിവുഡില്‍ നടി പ്രിയങ്ക ചോപ്ര മുതലുള്ള താരസുന്ദരിമാരൊക്കെ സമാനമായ സര്‍ജറികള്‍ ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിച്ചവരാണ്.

  English summary
  Did Keerthy Suresh Went Lip Surgery? Telugu Audiences Found Changes In Keerthy's Look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X