»   » രജനികാന്തിന്റെ കബലിയില്‍ മമ്മൂട്ടിയും?

രജനികാന്തിന്റെ കബലിയില്‍ മമ്മൂട്ടിയും?

Posted By: Sanviya
Subscribe to Filmibeat Malayalam

രജനികാന്തിന്റെ കബലിയില്‍ മമ്മൂട്ടിയും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ? വിക്കീപീഡിയില്‍ ചിത്രത്തിന്റെ കാസ്റ്റ് ലിസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകര്‍ക്കിടയില്‍ സംഭവം ചര്‍ച്ചയായത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ റോള്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി വച്ചിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടെന്നുള്ള പ്രചരണത്തിന് ആക്കം കൂട്ടാന്‍ മമ്മൂട്ടിയുടെ പേര് കാസ്റ്റ് ലിസ്റ്റില്‍ എഴുതി ചേര്‍ത്താണെന്നും സംസാരമുണ്ട്. എന്തായാലും സത്യം എന്താണെന്ന് അറിയാന്‍ ആരാധകരും ആകാംക്ഷയിലാണ്.

mammootty-rajanikanth

മെയ് ഒന്നിനായിരുന്നു കബലിയുടെ ടീസര്‍ പുറത്തിറങ്ങിയത്. ടീസറിന് പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം.

പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് നായിക. രജനികാന്തിന്റെ ഭാര്യ വേഷമാണ് ചിത്രത്തില്‍ രാധിക ആപ്‌തെ അവതരിപ്പിക്കുന്നത്. കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുക.

English summary
Did Mammootty in Pa Ranjith's next film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam