»   »  85 വയസ്സുള്ള അമ്മയെ പ്രശസ്ത നടന്‍ പാര്‍ത്തിപന്‍ ഉപേക്ഷിച്ചു?

85 വയസ്സുള്ള അമ്മയെ പ്രശസ്ത നടന്‍ പാര്‍ത്തിപന്‍ ഉപേക്ഷിച്ചു?

Written By:
Subscribe to Filmibeat Malayalam

രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് കാണുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും. ഇപ്പോള്‍ നടനും സംവിധായകനുമായ പാര്‍ത്തിപനോടുള്ള രാഷ്ട്രീയ പകവീട്ടുന്നത് അത്തരത്തിലാണ്.

85 വയസ്സുള്ള അമ്മയെ പാര്‍ത്തിപന്‍ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍. വാട്‌സാപ്പിലൂടെയാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. അമ്മ ദാരിദ്രത്തില്‍ അലയുകയാണെന്ന് വാര്‍ത്തയില്‍ പറയുന്നു.

parthiban

പാര്‍ത്തിപന്‍ സ്ഥിരമായി വീട്ടില്‍ വരാറില്ല എന്നും പ്രയപൂര്‍ത്തിയായ മകള്‍ വീട്ടിലെ വേലക്കാര്‍ക്കൊപ്പം തനിച്ചാണ് താമസിക്കുന്നതെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ ആരോപിയ്ക്കുന്നുണ്ട്.

എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാര്‍ത്തിപന്‍. ഇത് തീര്‍ത്തും അസത്യമായ കാര്യമാണെന്നും ഈ വാര്‍ത്ത അമ്മയ്‌ക്കൊപ്പം വീട്ടിലിരുന്നാണ് താന്‍ ടിവിയില്‍ കണ്ടതെന്നും പാര്‍ത്തിപന്‍ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് സത്യസന്ധമായ സര്‍ക്കാറിന് വോട്ട് രേഖപ്പെടുത്താനും നിങ്ങള്‍ക്ക് ഒരു പാര്‍ട്ടിയിലും വിശ്വാസമില്ലെങ്കില്‍ നോട്ട കുത്താനും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകവീട്ടിലാവാം ഇത്തരമൊരു വാര്‍ത്ത കെട്ടിച്ചമച്ചതിന് പിന്നിലെന്ന് പാര്‍ത്തിപന്‍ പറഞ്ഞു.

English summary
A Whatsapp message from an unknown source is doing the rounds stating that Parthiban has abandoned his 85 year old mother who is suffering in poverty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam