For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെളുത്തെ പെണ്ണിനെ കെട്ടണമെന്ന് രജനികാന്ത് തീരുമാനിച്ചു; സില്‍ക്ക് സ്മിതയുമായി ഉണ്ടായ അടുപ്പം ചര്‍ച്ചയാവുന്നു

  |

  സറ്റൈല്‍ മന്നന്‍, ആക്ഷന്‍ കിംഗ് തുടങ്ങിയ വിളിപ്പേരുകളിലൂടെയാണ് രജനികാന്തിപ്പോള്‍ അറിയപ്പെടുന്നത്. പ്രായം ഏഴുപത് കടന്നെങ്കിലും സൂപ്പര്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ സ്‌റ്റൈലിലൂടെയാണ് രജനികാന്ത് അറിയപ്പെടുന്നതെങ്കില്‍ ആദ്യകാലത്ത് റൊമാന്റിക് ഹീറോ ആയിരുന്നു.

  Also Read: സുചിത്രയോടുള്ള ഇഷ്ടത്തിന് കാരണം; എനിക്ക് അന്നും ഇന്നും സൗഹൃദമുള്ള നടി; സിദ്ദിഖ്

  നിരവധി സിനിമകളില്‍ നായികമാരുമായിട്ടുള്ള രജനിയുടെ റൊമാന്‍സ് ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് അന്തരിച്ച നടി സില്‍ക്ക് സ്മിതയും രജനികാന്തും തമ്മില്‍ അടുപ്പമുണ്ടായിരുന്ന കഥകള്‍ പുറത്ത് വരുന്നത്. അത്തരത്തില്‍ ലതയുമായി വിവാഹം കഴിക്കുന്നതിന് മുന്‍പ് നടനുണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള കഥകള്‍ വീണ്ടും പ്രചരിക്കുകയാണ്.

  ബാംഗ്ലൂരിലെ ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടറായി ജോലി നോക്കുമ്പോഴാണ് രജനികാന്ത് അഭിനയത്തിലേക്ക് എത്തുന്നത്. ആ സമയത്താണ് നടന്‍ ആദ്യമായി പ്രണയത്തിലാവുന്നത്. എന്നാല്‍ അതൊരു അട്രാക്ഷനായി അവസാനിച്ചു. രണ്ടാം തവണ രജനികാന്ത് ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. പക്ഷേ കറുത്ത നിറത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി രജനികാന്തിനോട് നോ പറഞ്ഞു. കറുത്തിട്ടുള്ള നിന്നെ കണ്ടാല്‍ ഒരു കള്ളനെ പോലെ തോന്നുമെന്നായിരുന്നു ആ പെണ്‍കുട്ടി അഭിപ്രായപ്പെട്ടത്.

  Also Read: 'ബ്രാ മാത്രം പുറത്താക്കിയത് മോശം ആയി പോയി ജട്ടി കൂടി..'; ശാലിനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

  വെളുത്ത സുന്ദരിയായൊരു പെണ്ണിനെ തന്നെ വിവാഹം കഴിക്കണമെന്ന് രജനികാന്ത് തീരുമാനിച്ചത് അന്നാണ്. അങ്ങനെയാണ് സിനിമാ നടി കൂടിയായിരുന്ന ലതയെ വിവാഹം കഴിക്കുന്നതും അതില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നതും.

  ഇതിന് ശേഷമാണ് നടി സില്‍ക്ക് സ്മിതയുമായിട്ടുള്ള കഥകള്‍ പുറത്ത് വരുന്നത്. അക്കാലത്ത് പേടി കൂടാതെ ബിക്കിനിയിട്ട് ഗ്ലാമറസായി അഭിനയിച്ചിരുന്ന നടിയാണ് സില്‍ക്ക് സ്മിത. ബിഗ്രേഡ് നായികയായി പില്‍ക്കാലത്ത് അറിയപ്പെട്ട സില്‍ക്കും രജനികാന്തും നിരവധി സിനിമകളഇല്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

  രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി തുടങ്ങി മുന്‍നിര സൂപ്പര്‍താരങ്ങളെയും കടത്തിവെട്ടുന്ന പ്രകടനമാണ് സില്‍ക്ക് കാഴ്ച വെച്ചിരുന്നത്. അവരുടെ സിനിമകള്‍ കാണാന്‍ ആളുകള്‍ തിടുക്കം കൂട്ടി. അതുകൊണ്ട് തന്നെ താരങ്ങളുടെ സിനിമകളിലെല്ലാം സില്‍ക്കിന്റെ ഡാന്‍സോ റൊമാന്‍സോ ഒക്കെ ഉണ്ടാവും. നിരന്തരം ഒരു നടിയുടെ കൂടെ അഭിനയിച്ചാല്‍ സ്വാഭാവികമായും ഗോസിപ്പ് വരുമെന്നതിനാല്‍ രജനികാന്തിന്റെ പേരിനൊപ്പവും അഭ്യൂഹങ്ങള്‍ വന്നു.

  തങ്കമകന്‍, പായും പുലി, സിവപ്പ് സൂര്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ രജനികാന്തും സില്‍ക്ക് സ്മിതയും ഒരുമിച്ചു. ഇടയ്ക്ക് വിവാദമായ ചില രംഗങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചതോടെ താരങ്ങളുടെ പേര് വാര്‍ത്തയില്‍ നിറഞ്ഞു.

  രജനികാന്ത് മികച്ചൊരു കുടുംബനാഥനാണെന്ന് പറയാറുണ്ടെങ്കിലും സില്‍ക്കുമായിട്ടുള്ള കിംവദന്തികളില്‍ നടന്‍ നിറഞ്ഞു. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലാണ് കഥകള്‍ വന്നത്. ഔദ്യേഗികമായ സ്ഥിരികരണം ഇല്ലാത്ത ഇത്തരം വാര്‍ത്തകളൊക്കെ ഗോസിപ്പായിരുന്നുവെന്ന് പില്‍ക്കാലത്ത് തെളിഞ്ഞു.

  പിൽക്കാലത്ത് നടനെന്ന നിലയില്‍ രജനികാന്ത് വലിയ ഉയരങ്ങള്‍ കീഴടക്കി. ഇതോടെ കിംവദന്തികളും അഭ്യൂഹങ്ങളുമൊക്കെ അവസാനിച്ചു. തല എന്ന പേരില്‍ തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്ന താരം ഇപ്പോഴും സൂപ്പര്‍ നായകനാണ്. ആക്ഷന്‍ സിനിമകളടക്കം വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ വീതം ചെയ്ത് സജീവ സാന്നിധ്യമായി തുടരുകയാണ്.

  English summary
  Did You Know? Once Rajinikanth And Silk Smitha Rumoured Affair Was The Talk Of The Town. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X