»   » കമലഹാസന്റെ അഭിനയം കണ്ടു പഠിക്ക്, രജനിയോട് സംവിധായകന്‍ പറഞ്ഞോ

കമലഹാസന്റെ അഭിനയം കണ്ടു പഠിക്ക്, രജനിയോട് സംവിധായകന്‍ പറഞ്ഞോ

By: Sanviya
Subscribe to Filmibeat Malayalam


സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് 'അവര്‍ഗള്‍' എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കുമ്പോഴായിരുന്നു സംഭവം. കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കമലഹാസനും സുജാതയുമാണ് നായക-നായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ കമലഹാസനൊപ്പം പ്രാധന്യമുള്ള വേഷം രജനികാന്തിനുമുണ്ടായിരുന്നു.

ചിത്രീകരണ സമയത്ത് തന്റെ ഷോട്ട് തീര്‍ന്നപ്പോള്‍ രജനികാന്ത് സിഗരറ്റ് വലിക്കാനായി പുറത്തേക്ക് പോയി. പുറത്തേക്ക് പോയ രജനികാന്തിനെ തിരികെ വിളിച്ചാണ് സംവിധായകന്‍ പറയുന്നത്. ഉള്ളില്‍ പോടാ. അവിടെ കമല്‍ അഭിനയിക്കുന്നുണ്ട്. അവന്റെ അഭിനയം കണ്ടു പഠിക്ക് എന്ന്.

രജനി അനുസരിച്ചു

ഗുരുവായ ബാലചന്ദ്രന്റെ നിര്‍ദ്ദേശം രജനി അനുസരിക്കുകയും ചെയ്തു.

അവര്‍ഗള്‍

1977ല്‍ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് അവര്‍ഗള്‍. കമലഹാസന്‍, സുജാത, രജനികാന്ത്, രവികുമാര്‍ ലീലവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കമലിന്റെ വില്ലനായി

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമലഹാസന്റെ വില്ലനായിട്ടാണ് രജനി അഭിനയിച്ചത്.

അപൂര്‍വ്വരാഗങ്ങള്‍

1975ല്‍ കെ ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ചിത്രമാണ് അപൂര്‍വ്വരാഗങ്ങള്‍. കമലഹാസന്‍, മേജര്‍ സുന്ദര്‍രാജന്‍, ശ്രീലവിദ്യ, ജയസുദ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.

കമലഹാസന്റെ പുത്തന്‍ പുതിയ കൂടുതല്‍ ഫോട്ടോസിനായി...

English summary
Director about Kamal haasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam