»   » ഒന്നര വര്‍ഷം കൊണ്ട് എഴുതി തീര്‍ത്ത തിരക്കഥ... ആ സിനിമയോടെ ആറ്റ്‌ലിയുടെ വലിയ സങ്കടം മാറി..!

ഒന്നര വര്‍ഷം കൊണ്ട് എഴുതി തീര്‍ത്ത തിരക്കഥ... ആ സിനിമയോടെ ആറ്റ്‌ലിയുടെ വലിയ സങ്കടം മാറി..!

Posted By: Karthi
Subscribe to Filmibeat Malayalam

ഏതൊരു നവാഗതസംവിധായകന്റേയും തന്റെ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത്. തമിഴിലെ ഹിറ്റ് സംവിധാനയകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്നു ആറ്റ്‌ലി എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു അതേ ആഗ്രഹം. ഇളയദളപതി വിജയ്‌യെ നായകനാക്കണമെന്നായിരുന്നു ആറ്റ്‌ലിയുടെ ആഗ്രഹം.  

എന്നാല്‍ തന്റെ ആദ്യ സിനിമ ആറ്റ്‌ലി സംവിധാനം ചെയ്തപ്പോള്‍ അതില്‍ വിജയ് ആയിരുന്നില്ല നായകന്‍. പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തി ബോക്‌സ് ഓഫീസ് ഹിറ്റാക്കി മാറ്റിയ 'രാജ റാണി' എന്ന ആ ചിത്രത്തില്‍ ആര്യ, നയന്‍താര, ജയ്, നസ്രിയ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. എന്നാല്‍ തൊട്ടടുത്ത ചിത്രത്തില്‍ തന്റെ ആഗ്രഹം ആറ്റ്‌ലി സാധിച്ചു. ഇപ്പോഴിതാ വിജയ് നായകനാകുന്ന രണ്ടാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

സിനിമയില്‍ വരുന്നതിന് മുന്നേയുള്ള ആഗ്രഹം

സിനിമയില്‍ വരുന്നതിന് മുന്നേ ആറ്റ്‌ലി ആഗ്രഹിച്ചതായിരുന്നു വിജയ് എന്ന നടനൊപ്പമുള്ള ഒരു സിനിമ. ശങ്കര്‍ സംവിധാനം ചെയ്ത നന്‍പന്‍ എന്ന ചിത്രത്തില്‍ ആറ്റ്‌ലി അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആറ്റ്‌ലി അണ്ണന്‍ എന്ന് വിളിക്കുന്ന വിജയ്‌യുമായി അടുത്ത് പരിചയപ്പെടുന്നതും അന്നാണ്.

ഒന്നിച്ചൊരു സിനിമ ചെയ്യാം

സിനിമ കഴിഞ്ഞാല്‍ എല്ലാ നടന്മാരും സാധാരണ അസോസിയേറ്റ് ഡയറക്ടര്‍മാരോട് ബൈ പറഞ്ഞ് കാരവാനില്‍ കയറി പോകാറാണ് പതിവ്. എന്നാല്‍ വിജയ് പറഞ്ഞത് ഒരു നല്ല കഥ കൊണ്ടുവരൂ ഒന്നിച്ചൊരു സിനിമ ചെയ്യാമെന്നാണ്. ഒരു സൂപ്പര്‍ സ്റ്റാര്‍ അങ്ങനെ പറയാറില്ലെന്ന് ആറ്റ്‌ലി പറയുന്നു.

ആദ്യ ചിത്രം രാജാറാണി

വിജയ് ആറ്റ്‌ലിക്ക് മികച്ച ഒരു ഓഫര്‍ നല്‍കിയെങ്കിലും ഒരു കഥ തല്ലിക്കൂട്ടി വിജയ്‌യെ കാണാന്‍ പോകുകയല്ല ആറ്റ്‌ലി ആദ്യം ചെയ്തത്. യുവതാരങ്ങളെ അണിനിരത്തി രാജറാണി സംവിധാനം ചെയ്തു. പ്രേക്ഷകര്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കിയ മാറ്റിയ ആ ചിത്രത്തിന് ശേഷമായിരുന്നു ആറ്റ്‌ലി വിജയ്‌യെ കണ്ടത്.

ഒന്നര വര്‍ഷത്തെ തിരക്കഥ

ഒന്നര വര്‍ഷം മെനക്കെട്ടിരുന്ന് എഴുതി തീര്‍ത്ത തിരക്കഥയുമായിട്ടായിരുന്നു ആറ്റ്‌ലി വിജയ്‌യെ കാണാന്‍ പോയത്. വിജയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയായിരുന്നു തെരി ഉണ്ടാകുന്നത്.

ആറ്റ്‌ലി സന്തോഷിപ്പിക്കുന്നത്

പുലി എന്ന ഫ്‌ളോപ്പിന് ശേഷം തിയറ്ററിലെത്തിയ വിജയ് ചിത്രമായിരുന്നു തെരി. എന്നാല്‍ പുലി ഉണ്ടാക്കിയ പേരുദോഷം തെരി മാറ്റി. വന്‍ ഹിറ്റായി ചിത്രം മാറി. എന്നാല്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തേക്കാള്‍ ആറ്റ്‌ലിയെ സന്തോഷിപ്പിക്കുന്നത് താന്‍ എവിടെപ്പോയാലും ആ ചിത്രത്തേക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നു എന്നതാണ്.

വലിയൊരു സങ്കടം തീര്‍ന്നു

വെറുമൊരു നടനും സംവിധായകനും തമ്മിലുള്ള ബന്ധമല്ല ആറ്റ്‌ലിയും വിജയ്‌യും തമ്മിലുള്ളത്. ഒരു ജ്യേഷ്ഠാനുജ ബന്ധം അവര്‍ക്കിടിയില്‍ നിലനില്‍ക്കുന്നു. ആറ്റ്‌ലിക്ക് സ്വന്തമായി ഒരു ഏട്ടന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തെരിക്ക് ശേഷം തന്റെ ആ സങ്കടം മാറിയതെന്ന് ആറ്റ്‌ലി പറയുന്നു.

ദീപാവലിക്ക് പുതിയ ചിത്രം

തെരിക്ക് ശേഷം വീണ്ടും വിജയ്‌യെ നായകനാക്കി ഒരു സിനിമ ഒരുക്കുകയാണ് ആറ്റ്‌ലി. മേര്‍സല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനും പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറക്കിയത് വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലായിരുന്നു. വിജയ് വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ദീപാവലിക്ക് തിയറ്ററുകളിലെത്തും.

English summary
Atlee says that he didn't have a brother and after the movie Theri he got one. It was Atlee's dream to do a film with Vijay that become true through Theri.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam