For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ചെയ്തതില്‍ ഖേദിക്കുന്നു! തുറന്നുപറഞ്ഞ് സംവിധായകന്‍ ഹരി

  |

  തമിഴില്‍ പോലീസുകാരുടെ ജീവിതം ആസ്പദമാക്കി നിരവധി സിനിമകള്‍ അണിയിച്ചൊരുക്കിയ സംവിധായകനാണ് ഹരി. കോളിവുഡില്‍ സിങ്കം സീരിസ് പോലുളള സിനിമകളിലൂടെയാണ് ഹരി ശ്രദ്ധേയനായത്. ഹരിയുടെ സംവിധാനത്തില്‍ സിങ്കം സിനിമയുടെ മൂന്ന് ഭാഗങ്ങളും സാമി, സാമി 2 എന്നീ ചിത്രങ്ങളും കോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു.

  vikram-surya-hari

  ഈ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. സൂര്യ, വിക്രം തുടങ്ങിയ സൂപ്പര്‍ താരങ്ങളായിരുന്നു ഹരിയുടെ ഈ ചിത്രങ്ങളിലെ നായകന്മാര്‍. അതേസമയം പോലീസുകാരെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍ എടുത്തതില്‍ കുറ്റബോധം തോന്നുന്നുവെന്ന് ഹരി തുറന്നുപറഞ്ഞിരുന്നു.

  സുരേഷേട്ടന്‍ എനിക്ക് വല്യേട്ടനെ പോലെയാണ്! കാരണം തുറന്നുപറഞ്ഞ് നടി രാധിക

  തൂത്തുക്കൂടി സ്വദേശികളായ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. പോലീസുകാരില്‍ ചിലര്‍ ചെയ്ത പ്രവൃത്തി പോലീസ് സേനയെ തന്നെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. പോലീസുകാരെ മഹത്വവല്‍ക്കരിച്ച് അഞ്ച് പടങ്ങള്‍ ചെയ്തതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു.

  ഇപ്പോ ഇങ്ങനെ പറയാന്‍ തോന്നി, പറഞ്ഞു, എന്റെ ഒരു സംതൃപ്തി! വീണാ നായരുടെ പോസ്റ്റ് വൈറല്‍

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  ഇത്തരത്തിലുളള സംഭവങ്ങള്‍ തമിഴ്‌നാട്ടില്‍ ഇനി സംഭവിക്കരുത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് എറ്റവും ഉയര്‍ന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ഏക മാര്‍ഗ്ഗമെന്നും പ്രസ്താവനയില്‍ ഹരി വൃക്തമാക്കി.

  ലൂക്ക ടീമിലെ രണ്ട് പേര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി! വെളിപ്പെടുത്തി അഹാന

  നേരത്തെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് രാത്രി ഒന്‍പത് മണി കഴിഞ്ഞിട്ടും വ്യാപാര സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിവരമറിഞ്ഞ് മകന്‍ ഫെനിക്‌സും പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. പിന്നാലെ ഇരുവരും പോലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരകളാവുകയായിരുന്നു.

  തുടര്‍ന്ന് ജയരാജും മകനും ജൂണ്‍ 23നാണ് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ മരിച്ചത്. കസ്റ്റഡി മരണത്തില്‍ പ്രതിഷേധം വ്യാപകമായതോടെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൂത്തുക്കുടി സംഭവത്തില്‍ ഹരി ഉള്‍പ്പെടെയുളള നിരവധി സിനിമാ പ്രവര്‍ത്തകര്‍ പ്രതികരണവുമായി എത്തിയിരുന്നു.

  മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

  Read more about: hari
  English summary
  Director hari's reaction about thoothukudi incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X