»   » പ്രേമം തമിഴ് റീമേക്കില്‍ ചിമ്പു മതി, ചിമ്പുവിനെ പുകഴ്ത്തി സംവിധായകന്‍

പ്രേമം തമിഴ് റീമേക്കില്‍ ചിമ്പു മതി, ചിമ്പുവിനെ പുകഴ്ത്തി സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന് ആദ്യം കേട്ടത് തമിഴകത്ത് നിന്നാണ്. എന്നാല്‍ പ്രേമം തമിഴ്‌നാട്ടിലെ തിയേറ്ററുകളിലും ഹിറ്റായപ്പോള്‍
ചിത്രം റീമേക്ക് ചെയ്യുന്നതിനോട് സംവിധായകരും വലിയ താത്പര്യം കാണിക്കുന്നില്ലായിരുന്നു.

എന്നാല്‍ ചിമ്പുവിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഇത് നമ്മ ആള് ചിത്രത്തിന് ശേഷം പ്രേമം റീമേക്ക് ചെയ്യുന്നതായി സംവിധായകന്‍ പാണ്ഡിരാജ്. ചിത്രത്തില്‍ ചിമ്പുവായിരിക്കും നായകനെന്നും പാണ്ഡിരാജ് പറഞ്ഞു.

chimbu-03

ചിമ്പു ഏറെ കഴിവുള്ള നടനാണ്. ആരും ചിമ്പുവിന്റെ കഴിവ് മുഴുവനായി ഉപയോഗിച്ചിട്ടില്ല. പ്രേമം റീമേക്ക് ചെയ്യുമ്പോള്‍ ചിമ്പുവിന്റെ കഴിവ് പൂര്‍ണമായും സിനിമയില്‍ കൊണ്ടു വരുമെന്നും പാണ്ഡിരാജ് പറഞ്ഞു.

മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്റെ വേഷം തമിഴില്‍ ചെയ്യാന്‍ ധനുഷിനെയും സൂര്യയെയും പരിഗണച്ചതായി കേട്ടിരുന്നു. ധനുഷ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിച്ചുവെന്ന് കേട്ടുവെങ്കിലും ധനുഷ് പിന്നീട് അതിന്റെ സത്യാവസ്ഥയുമായി എത്തിയിരുന്നു.

English summary
Director Pandiraj about Chimbu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam