നയന്‍താരയും കുട്ടിയുമായുള്ള ലിപ് ലോക്ക്; എന്തിനാണ് ലൈംഗികത കലര്‍ത്തുന്നത് എന്ന് സംവിധായകന്‍
തിരുനാള്‍ എന്ന ചിത്രത്തില്‍ നയന്‍താരയും സ്‌കൂള്‍ കുട്ടിയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് ഇപ്പോള്‍ പാപ്പരാസികളുടെ ഉറക്കം കെടുത്തുന്നത്. ഈ രംഗത്തിന്റെ പേരില്‍ സംവിധായകനെയും നടിയെയും പലരും വിമര്‍ശിച്ചു.
എന്തിനാണ് നിങ്ങള്‍ ഈ രംഗത്തില്‍ ലൈംഗികത കലര്‍ത്തുന്നത് എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. നിഷ്‌കളങ്കമായ ഒരു ചുംബനമായി കണ്ടാല്‍ പോരെ എന്ന് സംവിധായകന്‍ രാംനാഥ് പറയുന്നു.

നയന്‍താര അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ നിഷ്‌കളങ്കത കാണിക്കാനായാണ് അത്തരം ഒരു രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അത് മോശമാണ് എന്ന് തോന്നിയിരുന്നെങ്കില്‍ നയന്‍ അതില്‍ അഭിനയിക്കുമായിരുന്നോ?
മാത്രമല്ല സെന്‍സര്‍ ബോര്‍ഡും ആ രംഗത്തില്‍ ലൈംഗികത ഉള്ളതായി കണ്ടെത്തിയില്ല. ഈ രംഗം വിമര്‍ശിക്കുന്നവരുണ്ടെങ്കില്‍, അത് അവരുടെ സമീപനത്തിന്റെ കുഴപ്പമാണ്. എന്തുകൊണ്ട് നിങ്ങള്‍ ചിത്രത്തിലെ മനോഹരമായ മറ്റ് പല രംഗങ്ങളെയും കുറിച്ച് പറയുന്നില്ല എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്.


Click it and Unblock the Notifications











