»   » നായികമാര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണം; പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍

നായികമാര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണം; പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടിമാര്‍ക്കെതിരെയുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ്  തമിഴ് സംവിധായന്‍ സൂരജ്. തന്റെ സിനിമയിലെ നടിമാര്‍ അല്‍പ്പം വസ്ത്രധരിക്കുന്നതാണ് തനിക്കിഷ്ടമെന്നായിരുന്നു  സൂരജ് നേരത്തെ യൂ ട്യുബിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

സംവിധായകന്റെ ലൈംഗിക ചുവയുളള പരാമര്‍ശത്തിനെതിരെ നയന്‍താര ,തമന്ന തുടങ്ങിയ നടിമാര്‍ ശക്തമായി പ്രതികരിച്ചിരുന്നു.

നടിമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടികാണിക്കേണ്ടതില്ല

നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടി കാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്കു പ്രതിഫലം നല്‍കുന്നതെന്നുമാണ് സൂരജ് അഭിമുഖത്തില്‍ പറഞ്ഞത്. അല്‍പ വസ്ത്രം ധരിക്കുന്നത് നടിമാര്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്ന് താന്‍ പരിഗണിക്കാറില്ലെന്നും സൂരജ് പറഞ്ഞിരുന്നു.

തമന്നെയെ കുറിച്ചുളള ചോദ്യം

സൂരജിന്റെ പുതിയ ചിത്രമായ കത്തിസണ്ടൈയിലെ നായികയായ തമന്നയ്ക്ക് ചിത്രത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നു ചോദിച്ചപ്പോഴായിരുന്നു നായികമാരെയെല്ലാം തരം താഴ്ത്തിക്കൊണ്ടുള്ള സൂരജിന്റെ മറുപടി. സൂരജ് മാപ്പു പറയണമെന്ന് തമന്ന പിന്നീട് വ്യക്തമാക്കിയിരുന്നു.

നയന്‍താരയുടെ പ്രതികരണം

സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ തന്നെ ഇത്രയും നിരുത്തരവാദപരവും സ്ത്രീവിരുദ്ധപരവുമായ പരാമര്‍ശം നടത്തിയതെങ്ങനെയെന്നായിരുന്നു നയന്‍ താരയുടെ പ്രതികരണം .നടിമാരെല്ലാം പ്രതിഫലത്തിനുവേണ്ടി തുണിയഴിക്കുന്നവരാണോ എന്നും നയന്‍താര ചോദിച്ചിരുന്നു

സംവിധായകന്‍ മാപ്പു പറഞ്ഞു

തന്റെ പ്രസ്താവന ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയിട്ടായിരുന്നില്ലെന്നും തമന്നയോടും മറ്റു നടിമാരോടും താന്‍ മാപ്പു പറയുന്നുവെന്നും സൂരജ് പറഞ്ഞു. പ്രസ്താവന പിന്‍വലിക്കുന്നുവെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും സംവിധായകന്‍ പറഞ്ഞു.

English summary
After actress Tamannaah Bhatia tweeted a strongly-worded rebuke, now viral, her Kaththi Sandai director Suraaj has apologised for making the comments he has been widely slammed for. On Monday, Suraaj claimed he has his heroines' outfits shortened because female stars are expected to provide the glamour

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam