»   » നടി അഞ്ജലിയ്‌ക്കെതിരെ പരാതിയുമായി സംവിധായകന്‍

നടി അഞ്ജലിയ്‌ക്കെതിരെ പരാതിയുമായി സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam
Anjali
ദിവസങ്ങള്‍ നീണ്ട തിരോധാനത്തിലൂടെ വാര്‍ത്ത സൃഷ്ടിച്ച നടി അഞ്ജലിയ്‌ക്കെതിരെ തമിഴ് സംവിധായകന്‍ കലാഞ്ജിയം പരാതി നല്‍കുന്നു. ഹൈദരാബാദിലെ ഷൂട്ടിങ്‌സെറ്റില്‍ നിന്നാണ് അഞ്ജലിയെ കാണാതായത്. രണ്ടാനമ്മയും കലാഞ്ജിയവും ചേര്‍ന്ന് തന്നെ പീഡിപ്പിയ്ക്കുന്നുവെന്ന ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു താമസിച്ച ഹോട്ടലില്‍ നിന്നും അഞ്ജലിയെ കാണാതായത്. ഇതിനെത്തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങിയിരുന്നു.

തന്റെ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ സമയത്ത് ഹാജരാകാത്തതിന്റെ പേരിലാണ് സംവിധായകന്‍ അഞ്ജലിയ്‌ക്കെതിരെ തമിഴ് സിനിമാസംഘടനകളെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പേ തീരുമാനിച്ച പ്രകാരം ഏപ്രില്‍ 24 ന് ഞാന്‍ സംവിധാനം ചെയ്യുന്ന 'ഒരു സുട്രി പുരാണം' എന്ന ചിത്രത്തില്‍ അഞ്ജലി അഭിനയിച്ചു തുടങ്ങേണ്ടതായിരുന്നു. പക്ഷേ അവര്‍ വന്നില്ല.

മാര്‍ച്ചില്‍ ഈ ചിത്രത്തിനു വേണ്ടി ഫസ്റ്റ് ഷെഡ്യൂളില്‍ 15 ദിവസത്തെ ഷൂട്ടില്‍ അഞ്ജലി പങ്കെടുത്തിരുന്നു. അത് കഴിഞ്ഞ് സെക്കന്റ് ഷെഡ്യൂളിന്റെ ഷൂട്ടിനെത്താമെന്ന് പറഞ്ഞ് പോയിട്ട് പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. പലവട്ടം അഞ്ജലിയെ ഫോണില്‍ വിളിച്ചു നോക്കി, പക്ഷേ കിട്ടിയില്ല- കലാഞ്ജിയം പറയുന്നു.

ഇതൊരു നായികാ പ്രാധാന്യമുള്ള ചിത്രമാണ്. അതുകൊണ്ട് തന്നെ നായിക അഞ്ജലിയില്ലാതെ എനിക്കീ ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോകാനാവില്ല. ഇപ്പോള്‍ ഞാന്‍ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കയാണ്. 40 ലക്ഷം രൂപ ഇതിനോടകം ചെലവായിട്ടുണ്ട്- സംവിധായകന്‍ പറഞ്ഞു.

അഞ്ജലിക്കെതിരേ പെട്ടെന്നുതന്നെ കോടതിയെ സമീപിക്കാനുദ്ദേശിക്കുന്നില്ലെന്നും പ്രാഥമിക പടിയായി നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും സംഘടനയിലും നടികര്‍ സംഘത്തിലും പരാതി നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും കലാഞ്ജിയം പറഞ്ഞു. സംഘടനകള്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചുതരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കലൈഞ്ജിയത്തിന്റെ സെറ്റില്‍ വരാതിരുന്ന അഞ്ജലി ആ സമയത്ത് ഹൈദരാബാദില്‍ ഷൂട്ടിംഗ് നടന്നു വരുന്ന ബോല്‍ ബച്ചന്റെ റീമേക്കില്‍ വെങ്കിടേഷിനൊപ്പം അഭിനയിച്ചിരുന്നുവെന്നാണ് വിവരം. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള തിരോധാനത്തിനു ശേഷം ഹൈദരാബാദിലാണ് പിന്നീട് അഞ്ജലി പ്രത്യക്ഷപ്പെട്ടത്.

English summary
Director Kalanjiyam is now planning to approach the various bodies in Kollywood requesting them to take action against actress Anjali who failed to turn up for his film shoot,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam