»   » രാധിക അപമാനിക്കപ്പെട്ടത് കണ്ടപ്പോള്‍ സങ്കടമായി എന്ന് ശരത്ത് കുമാര്‍

രാധിക അപമാനിക്കപ്പെട്ടത് കണ്ടപ്പോള്‍ സങ്കടമായി എന്ന് ശരത്ത് കുമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴില്‍ ഇപ്പോള്‍ സഹനടി വേഷങ്ങളില്‍ തകര്‍ത്തു മുന്നേറുകയാണ് രാധിക ശരത്ത് കുമാര്‍. അമ്മ വേഷങ്ങളില്‍ എത്തി പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിയ്ക്കുന്ന രാധികയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ധര്‍മദുരൈ.

ചിത്രം കണ്ട നടനും നടിയുടെ ഭര്‍ത്താവുമായ ശരത്ത് കുമാര്‍, ചിത്രത്തില്‍ രാധികയെ അപമാനിച്ചതില്‍ സങ്കടമുണ്ട് എന്ന് ട്വിറ്ററില്‍ എഴുതുകയുണ്ടായി. എന്താണ് സംഭവിച്ചത്?

radhika-sarath-kumar

വിജയ് സേതുപതി നായകനായി എത്തിയ ചിത്രത്തില്‍ നടന്റെ അമ്മ വേഷമാണ് രാധിക ചെയ്തത്. തമന്ന ഭട്ടിയ, ഐശ്വര്യ രാജേഷ്, ശ്രുതി ഡാന്‍ജെ എന്നിവരാണ് മറ്റ് കേന്ദ്ര നായികാ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് കാണിച്ചപ്പോള്‍, ഏറ്റവും ഒടുവിലാണ് രാധികയുടെ പേര് കാണിച്ചത് എന്ന് ശരത്ത് കുമാര്‍ പറയുന്നു. പുതുമുഖ നടീ-നടന്മാര്‍ക്കൊക്കെ ശേഷം, സീനിയറായ ഒരു നടിയുടെ പേര് കാണിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ശരത്ത് കുമാര്‍ പറയുന്നത്.

സാങ്കേതിക തകരാറുകള്‍ കൊണ്ട് സംഭവിച്ചതാണെന്നും, തങ്ങള്‍ രാധിക മാഡത്തെ ബഹുമാനിക്കുന്നുണ്ടെന്നും നിര്‍മാതാവ് ആര്‍കെ സുരേഷ് പറഞ്ഞു. പോസ്റ്ററില്‍ രാധികയുടെ ഫോട്ടോ ഉള്‍പ്പെടുത്താത്തിലും നിര്‍മാതാവ് ക്ഷമ പറഞ്ഞു

English summary
Disappointed To See Raadhika Being Insulted In 'Dharma Durai': Sarathkumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam