»   » പ്രേമത്തിന്റെ തമിഴ് റീമേക്കിങ് അവകാശം വേണ്ടെന്ന് ധനുഷ്

പ്രേമത്തിന്റെ തമിഴ് റീമേക്കിങ് അവകാശം വേണ്ടെന്ന് ധനുഷ്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ തമിഴ് റീമേക്കിങ് അവകാശം ധനുഷ് വാങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. ധനുഷോ, വിജയ് സേതുപതിയോ ആയിരിക്കും ചിത്രത്തില്‍ ജോര്‍ജ്ജിന്റെ വേഷം ചെയ്യുക എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചത് ധനുഷ് രംഗത്ത് എത്തിയിരിക്കുന്നു.ധനുഷ് ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കവെയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നിഷേധിച്ചത്.

കഴിഞ്ഞ ദിവസം സംവിധായകന്‍ സെല്‍വ രാഘവന്‍ പ്രേമം സിനിമയുടെ റീമേക്കിങ് അവകാശത്തെ കുറിച്ച് പറഞ്ഞതും ഇപ്പോള്‍ സംസാരം ആകുന്നുണ്ട്. പ്രേമം റീമേക്ക് ചെയ്യുകയാണെങ്കില്‍ അത് അല്‍ഫോന്‍സ് പുത്രന്‍ തന്നെ സംവിധാനം ചെയ്യണമെന്നും ധനുഷിന്റെ സഹോദരന്‍ കൂടിയായ സംവിധായകന്‍ സെല്‍വ രാഘവന്‍ പറഞ്ഞു.

dhanush

അതു പോലെ തന്നെയാണ് ചിത്രത്തിലെ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജിന്റെ കഥാപാത്രവും. ജോര്‍ജ്ജിന്റെ വേഷം നിവിന്‍ പോളി തന്നെ അവതരിപ്പിക്കണമെന്നും സെല്‍വ രാഘവന്‍ പറഞ്ഞത്. ധനുഷ് പ്രേമത്തിന്റെ റീമേക്ക് അവകാശം വാങ്ങുന്നുവെന്ന് പറഞ്ഞതിന്റെ പിന്നാലെയായിരുന്നു സെല്‍വ രാഘവന്‍ ചിത്രത്തിന്റെ റീമേക്കിങിനെ കുറിച്ച് ഇങ്ങനെ പറയുന്നത്.

ചിത്രത്തിന്റെ തമിഴ് റീമേക്കിങിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാന്‍ തുടങ്ങിയിട്ട് നാള് ഏറെയായി. എന്നാല്‍ തെലുങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ല. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. നാഗ്ഗാര്‍ജ്ജനയുടെ മകനായ നാഗ് ചൈതന്യയാണ് തെലുങ്കില്‍ ജോര്‍ജ്ജിന്റെ വേഷം ചെയ്യുന്നത്

English summary
Actor-producer Dhanush has clarified that he doesn’t own the Tamil remake rights of Malayalam blockbuster premam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam