»   » പേടിപ്പിക്കാന്‍ നയന്‍താര എത്തുന്നു!!! ഡോറയുടെ റിലീസ് തീരുമാനിച്ചു!!!

പേടിപ്പിക്കാന്‍ നയന്‍താര എത്തുന്നു!!! ഡോറയുടെ റിലീസ് തീരുമാനിച്ചു!!!

Posted By:
Subscribe to Filmibeat Malayalam

തമിഴില്‍ ഇത് ഹൊറര്‍ സിനിമകളുടെ കാലാമാണ്. ഒന്നിന് പുറകെ ഒന്നായി നിരവധി ഹൊറര്‍ ചിത്രങ്ങളാണ് തമിഴില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. നയന്‍താര നായകയായി എത്തിയ മായ എന്ന ഹൊറര്‍ ചിത്രം തമിഴില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായിരുന്നു. വീണ്ടും മറ്റൊരു ഹൊറര്‍ ചിത്രവുമായി എത്തുകാണ് നയന്‍താര.

ദോസ് രാമസ്വാമി സംസവിധാനം ചെയ്യുന്ന ഡോറ മാര്‍ച്ച് 31ന് തിയറ്ററുകളിലെത്തും. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഡോറയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ദൈവത്തിന്റെ സമ്മാനം എന്നാണ് ഡോറ എന്ന വാക്കിന്റെ അര്‍ത്ഥം. പേരിടാതെയാണ് ചിത്രം ആരംഭിച്ചത്. പിന്നീട് ചിത്രത്തിന് ടിക് ടിക് ടിക് എന്ന് പേരിട്ടെങ്കിലും കഴിഞ്ഞ ജൂലൈയില്‍ ചിത്രത്തിന്റെ പേര് ഡോറ എന്നാക്കി മാറ്റുകയായിരുന്നു.

നയന്‍താര നായികയായെത്തിയ ഹൊറര്‍ ചിത്രം മായ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു ഹൊറര്‍ ചിത്രവുമായി നയന്‍താര എത്തുന്നത്. നയന്‍താരയുടേതായി റിലീസ് ചെയ്യുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ചിത്രമാണ് ഡോറ.

ചിത്രീകരണം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. 2016 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ നയന്‍താരയും ഹരീഷ് ഉത്തമനും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. അതിന് ശേഷമാണ് തമ്പി രാമയ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന നയന്‍താര തിരിച്ചെത്തിയത് മികച്ച സിനിമകളുമായാണ്. മികച്ച ചിത്രങ്ങളെ തിരഞ്ഞെടുക്കാന്‍ നയന്‍താര പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഇറങ്ങിയ ചിത്രങ്ങളെല്ലാം നയന്‍താരയുടെ കൈയൊപ്പ് പതിഞ്ഞവയായിരുന്നു.

ഡോറ ടീസര്‍ കാണാം...

English summary
Nayanthara's horror thriller Dora has been officially confirmed to hit the screens on March 31st. Dora also marks Nayanthara's first release this year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam