»   » ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!!

ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!!

Posted By: Sanviya
Subscribe to Filmibeat Malayalam

മായയ്ക്ക് ശേഷം നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രം ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദോസ് രാമസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹൊറര്‍ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്നതാണ് ചിത്രം. തമ്പി രാമയ്യ, ഹാരീഷ് ഉത്തമന്‍, ഷാന്‍, തരുണ്‍ ക്ഷത്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

dora

കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണനാണ് ചിത്രം നിര്‍മിക്കുന്നത്. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Dora first look poster out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam