»   » നയന്‍താരയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്ന് സംവിധായകന്‍, റോഡില്‍ കിടന്ന് ഉരുണ്ടതെന്തിന് ?

നയന്‍താരയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്ന് സംവിധായകന്‍, റോഡില്‍ കിടന്ന് ഉരുണ്ടതെന്തിന് ?

Posted By: Rohini
Subscribe to Filmibeat Malayalam

ചെയ്യുന്ന ജോലിയോട് നയന്‍താരയ്ക്കുള്ള ആത്മാര്‍ത്ഥതയെ കുറിച്ച് ഇതിന് മുന്‍പും സംവിധായകര്‍ വാചാലരായിട്ടുണ്ട്. നയന്‍താരയെ കുറിച്ച് എത്ര തന്നെ ഗോസിപ്പുകള്‍ വന്നാലും, സിനിമയോടുള്ള നയന്‍താരയുടെ സമീപനം എല്ലാ നടിമാരും കണ്ട് പഠിക്കേണ്ടതാണെന്ന് സംവിധായകരായ സിദ്ദിഖും സത്യന്‍ അന്തിക്കാടുമൊക്കെ പറഞ്ഞിരുന്നു.

നയന്‍താര 'എ' പടത്തില്‍; പ്രായപൂര്‍ത്തിയായവര്‍ മാത്രം ടിക്കറ്റെടുത്താല്‍ മതി എന്ന് സെന്‍സര്‍ബോര്‍ഡ് !

തമിഴ് സിനിമയ്ക്കത്തും നയന് ഈ കാര്യത്തില്‍ നല്ല പേരാണ്. പാണ്ഡിരാജ് ഉള്‍പ്പടെയുള്ള സംവിധായകര്‍ നയന്‍താരയുടെ ആത്മാര്‍ത്ഥതയെയും സമര്‍പ്പണ ബോധത്തെയും കുറിച്ച് മുന്‍പും വാചാലരാായിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ദോസ് രാമസ്വാമിയും.

ഡോറയുടെ സംവിധായകന്‍

നയന്‍താരയുടെ റിലീസിന് തയ്യാറെടുക്കുന്ന ഡോറ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദോസ് രാമസ്വാമി. ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്ന നയന്‍താരയെ കുറിച്ച് സംവിധായകന്‍ വാചാലനായത്.

ഞാനത് പ്രതീക്ഷിച്ചില്ല

ചിത്രത്തില്‍ ഒരു രംഗത്ത് നയന്‍താരയുടെ കഥാപാത്രം റോഡില്‍ കിടന്ന് ഉരുളണമായിരുന്നു. എന്നാല്‍ ഇത് താന്‍ നടിയോട് പറയുന്നതെങ്ങനെയാണ്, പറഞ്ഞാല്‍ ചെയ്യുമോ എന്നൊക്കെയുള്ള സന്ദേഹം സംവിധായകനുണ്ടായിരുന്നു. രംഗം ഇതാണെന്ന് പറയേണ്ട താമസം നയന്‍താര റോഡില്‍ കിടന്ന് ഉരുണ്ടു കൊടുത്തത്രെ. അത്രയേറെ പ്രൊഫഷനിസ്റ്റാണ് നയന്‍താര എന്നാണ് ദോസ് രാമസ്വാമിയുടെ അഭിപ്രായം.

മറ്റ് നായികമാരെ പോലെയല്ല

സെറ്റില്‍ നയന്‍താരയുടെ സഹകരണത്തെ കുറിച്ചും സംവിധായകന്‍ വാചാലനായി. മറ്റു നടിമാരെ പോലെ ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിയ്ക്കുന്ന സ്വഭാവം നയന്‍താരയ്ക്കില്ല. സെറ്റില്‍ തന്നെയുണ്ടാവും. എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യും. മാന്യമായി എല്ലാവരോടും പെരുമാറും.

ഡോറ മാര്‍ച്ച് 31 ന് ഡോറ

മാര്‍ച്ച് 31 ന് ഡോറ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം തമ്പി രാമയ്യയും ഹാരിഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എ സര്‍ക്കുണമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അമിതമായ ഹൊറര്‍ രംഗങ്ങളുള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിയ്ക്കുന്നത്.

നയന്‍താരയുടെ ഹൊറര്‍ ചിത്രങ്ങള്‍

ഇപ്പോള്‍ ഹൊറര്‍ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണോ നയന്‍ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് താരത്തിന്റെ സിനിമാ സെലക്ഷന്‍. മായ എന്ന ഹൊറര്‍ ചിത്രം ഹിറ്റായതിന് പിന്നാലെയാണ് നയന്‍ ഡോറ ചെയ്തത്. ഡോറയ്ക്ക് ശേഷം നയന്‍ ചെയ്യുന്ന ഇമയ്ക്കാ നൊടികള്‍ എന്ന ചിത്രവും ഹൊറര്‍ കാറ്റഗറിയാണ്.

സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രം

ഇനി സ്ത്രീ കഥാപാത്രങ്ങള്‍ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂ എന്നാണ് നയന്‍താര പറഞ്ഞിരിയ്ക്കുന്നത്. നായകന്മാര്‍ക്ക് മറവില്‍ നില്‍ക്കുന്ന നായികയെ ഇനി അവതരിപ്പിക്കില്ല. ഗ്ലാമര്‍ വേഷങ്ങള്‍ക്കും നയന്‍ പരിതി നിശ്ചയിച്ചിട്ടുണ്ട്.

English summary
Dora director Doss Ramasamy has appreciated his heroine Nayanthara's professionalism.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam