»   » ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രം; കഥാപാത്രത്തിലെ ആ രഹസ്യം പുറത്തായി!

ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രം; കഥാപാത്രത്തിലെ ആ രഹസ്യം പുറത്തായി!

By: സാൻവിയ
Subscribe to Filmibeat Malayalam

ജോമോന്റ സുവിശേഷങ്ങള്‍, കോമറേഡ് ഇന്‍ അമേരിക്ക എന്നീ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി വേറെ പ്രോജക്ടുകള്‍ക്കും നടന്‍ ഡേറ്റു കൊടുത്തിട്ടുമുണ്ട്. തമിഴ് പ്രോജക്ടാണ് ദുല്‍ഖര്‍ അടുത്തതായി ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

നവാഗതനായ ദേസിങ് പെരിയ സ്വാമി ഇക്കാര്യം തുറന്ന് പറഞ്ഞത്.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുല്‍ഖര്‍ ഒരു ശാന്തസ്വഭാവക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. സിദ്ധാര്‍ത്ഥ് എന്നാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു റൊമാന്റിക് ത്രില്ലറായ ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു സ്റ്റൈലിഷ് കഥാപാത്രമായി എത്തും.

dulquersalmaanintamil-04

അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. അതേസമയം ദുല്‍ഖര്‍ ഇപ്പോള്‍ തെലുങ്ക് ചിത്രം മഹന്ദിയുടെ തിരക്കിലാണ്. ജെമിനി ഗണേഷന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

ദേസിങ് പെരിയ സ്വാമിയുടെ ചിത്രത്തിന് ശേഷം രാ കാര്‍ത്തികിന്റെ ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ, ലാല്‍ ജോസിന്റെ ഒരു ഭയങ്കര കാമുകന്‍, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം, സൗബിന്‍ ഷാഹിറിന്റെ പറവ തുടങ്ങിയ ചിത്രങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രങ്ങളാണ്

English summary
Dulquer Salmaan's Next Movie: Here Is An Important Update!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam