»   »  തമിഴില്‍ നായകനായി ദുല്‍ഖര്‍ എത്തുന്നു, ചിത്രം യാത്രവിവരണം മാതൃകയില്‍

തമിഴില്‍ നായകനായി ദുല്‍ഖര്‍ എത്തുന്നു, ചിത്രം യാത്രവിവരണം മാതൃകയില്‍

Posted By: Ambili
Subscribe to Filmibeat Malayalam

യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കായി നവാഗത സംവിധായകന്‍ ആര്‍എ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ചിത്രം തമിഴിലാണ് നിര്‍മ്മിക്കുന്നത്.

യാത്രസിനിമകള്‍ വളരെ കുറവായ തമിഴ് സിനിമയില്‍ യാത്രക്ക് പ്രധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് സംവിധായകന്‍ കാര്‍ത്തിക് പറയുന്നു. ചിത്രത്തിനെ യാത്രവിവരണം പോലെയാണ് തയ്യാറാക്കിയിരിക്കുന്നത്.

 dulkar-salman

മനോഹരമായ യാത്രയുടെ നേര്‍ ആവിഷ്‌കാരമാണ് റോഡ് മൂവി മാതൃകയില്‍ പുതിയ ചിത്രത്തിലുടെ നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ച നാളുകള്‍ക്ക് മുമ്പേ ദുല്‍ഖറുമായി പറഞ്ഞിരിക്കുന്നതാണെന്നും കഥപാത്രവും സിനിമയുടെ മറ്റ് എ്ല്ലാകാര്യങ്ങളും ദുല്‍ഖറിന് അറിയാമെന്നും സംവിധായകന്‍ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം തന്നെ തുടങ്ങാനാണ് സാധ്യത. സിനിമയുടെ കഥ സംവിധായകന്‍ കാര്‍ത്തികിന്റെ തന്നെയാണ്. മലയാളത്തില്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന 'പറവ' എന്ന ചിത്രമാണ് അടുത്തതായി ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം.

English summary
Dulquer Salmaan is gearing up to do yet another Tamil project, with debutant filmmaker Ra Karthik. It was speculated that the film has travel as one of its main elements.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam