»   » ഡിക്യു വീണ്ടും തമിഴിലേക്ക്, റൊമാന്റിക് എന്റര്‍ടെയിന്‍മെന്റ്, റോഡ് മൂവി ചിത്രത്തിന്റെ സെപ്ഷ്യാലിറ്റി

ഡിക്യു വീണ്ടും തമിഴിലേക്ക്, റൊമാന്റിക് എന്റര്‍ടെയിന്‍മെന്റ്, റോഡ് മൂവി ചിത്രത്തിന്റെ സെപ്ഷ്യാലിറ്റി

Posted By: Nihara
Subscribe to Filmibeat Malayalam

  നവാഗതനായ രാകാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റൊമാന്റിക് എന്റര്‍ടെയിനറായ ചിത്രത്തില്‍ ഡിക്യു പ്രധാന താരമായി എത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

  റോഡ് മൂവിയുടെ സ്വഭാവത്തിലുള്ള റൊമാന്റിക് എന്റര്‍ടെയിനറാണ് ചിത്രമെന്നാണ് അറിയുന്നത്. ബോളിവുഡ് സിനിമകളായ ജെബ് വിമെറ്റ്, ഹൈവേ തുടങ്ങിയ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയിലാണ് ഡിക്യു അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  കത്തി, തെരി തുടങ്ങിയ സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ദുല്‍ഖര്‍ സല്‍മാന്റെ ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ ചിത്രത്തിന്റൈ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവും.

  ഡിക്യു വീണ്ടും തമിഴകത്തേക്ക്

  മണി രത്‌നത്തിന്റെ ഓകെ കണ്‍മണി, ബാലാജി മോഹന്റെ വായൈ മൂടി പേശവും തുടങ്ങിയ സിനിമകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരുന്നു. രണ്ടു ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്‌നത്തിന്റെ ഓകെ കണ്‍മണി തമിഴിന് പുറമേ മറ്റു ഭാഷകളിലും വന്‍സ്വീകരണമാണ് ലഭിച്ചത്. തമിഴില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുകയും ചെയ്യുന്നുണ്ട്.

  വര്‍ഷത്തില്‍ ഒരു തമിഴ് ചിത്രം

  വര്‍ഷത്തില്‍ ഒരു തമിഴ് ചിത്രമെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളതായി ഓകെ കണ്‍മണിയുടെ പ്രചാരണ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു.

  കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍

  മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിലേക്ക് ദുല്‍ഖറിനെ പരിഗണിച്ചിരുന്നുവെങ്കിലും മലയാള ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ താരം ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. സമീര്‍ താഹിര്‍, രാജീവ് രവി, അമല്‍ നീരദ് തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം ഡിക്യു അഭിനയിക്കുന്നുണ്ട്.

  സത്യന്‍ അന്തിക്കാട് ഡിക്യു ചിത്രം

  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്മസിന് തിയേറ്ററുകളിലേക്കെത്തേണ്ട ചിത്രമായിരുന്നു. തിയേറ്റര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അനിയന്ത്രിതമായി നീളുകയാണ്.

  English summary
  After making waves in Tamil through his Mani Ratnam film OK Kanmani, it looks like Dulquer Salmaan is ready to be back in Kollywood again. This time, he is rumoured to be starring in a film which is directed by debut filmmaker Ra Karthik.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more