»   » ഇളയദളപതിക്ക് പിറന്നാള്‍ ആശംസയുമായി ഡിക്യു, ദുല്‍ഖറിന്റെ പോസ്റ്റ് വൈറലാവുന്നു !!

ഇളയദളപതിക്ക് പിറന്നാള്‍ ആശംസയുമായി ഡിക്യു, ദുല്‍ഖറിന്റെ പോസ്റ്റ് വൈറലാവുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

ഇളയദളപതിയുെടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ ഇളയദളപതിക്ക് ഇങ്ങ് കേരളക്കരയിലും നിരവധി ആരാധകരുണ്ട്. വളരെ വ്യത്യസ്തമായൊരു ആശംസയുമായാണ് ദുല്‍ഖര്‍ സല്‍മാനെത്തിയിട്ടുള്ളത്. ദുല്‍ഖറിനെ തോളില്‍ തട്ടി അഭിനന്ദിക്കുന്ന വിജയ് യുടെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

വിജയ് യുടെ 43ാമത്തെ പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞു പോയത്. അന്നേ ദിവസം തന്നെയാണ് താരത്തിന്റെ 61ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിലൂടെ നിമിഷ നേരം കൊണ്ടാണ് മേര്‍സലിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായത്.

Vijay

ശിവകാര്‍ത്തികേയന്‍, ധനുഷ്, ആര്യ, വിക്രം പ്രഭു, ജിവി പ്രകാശ്, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.

English summary
Tamil superstar Vijay turned 43 today and wishes have been pouring in from his colleagues, fans and well wishers across the globe. Malayalam cinema’s young sensation Dulquer Salmaan wished Vijay on his birthday with a post in his official Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam