»   » ആരാണ് 'മിസ്റ്റര്‍ എക്‌സ്' എന്ന സംഗീത സംവിധായകന്‍? ചുരുളഴിയാത്ത ചോദ്യവുമായി ധനുഷിന്റെ പാട്ട് വൈറല്‍!!

ആരാണ് 'മിസ്റ്റര്‍ എക്‌സ്' എന്ന സംഗീത സംവിധായകന്‍? ചുരുളഴിയാത്ത ചോദ്യവുമായി ധനുഷിന്റെ പാട്ട് വൈറല്‍!!

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ സസ്‌പെന്‍സുകള്‍ സര്‍വ്വസാധാരണമാണ്. അങ്ങനെ ഒരു സസ്‌പെന്‍സ് ഇപ്പോള്‍ തമിഴ് സിനിമയില്‍ നിന്നുമാണ്. യൂട്യൂബില്‍ ഹിറ്റായി മാറിയ ധനുഷിന്റെ പുതിയ സിനിമയിലെ പാട്ടാണ് 'മറുവാര്‍ത്തെ പേസാതെ മടിമീതു നീ തൂങ്കിട്' എന്നു തുടങ്ങുന്ന പാട്ട്.

പാട്ട് തരംഗമായി മാറിയതോടെ യൂട്യൂബില്‍ കണ്ടവരുടെ എണ്ണം രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഒരു കോടി പത്ത് ലക്ഷം കവിഞ്ഞു.

ധനുഷിന്റെ പാട്ട്

'എന്നൈ നോക്കി പായും തോട്ട' എന്ന ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രത്തിലെ ഗാനമാണ് വൈറലായി മാറിയത്. എന്നാല്‍ ഈ പാട്ടിന് പിന്നില്‍ ആര്‍ക്കും മനസിലാവാത്ത ഒരു രഹസ്യം ഉണ്ട്.

സംഗീത സംവിധായകനാര്

ഗാനത്തിന് മനോഹരമായ വരികളെഴുതിയത് താമരയായിരുന്നു. ഒപ്പം സിദ്ധ് ശ്രീരാമിന്റെ ശബ്ദവുമാണ് പാട്ടിനെ ഹിറ്റാക്കിയപ്പോള്‍ ആര്‍ക്കും കിട്ടാത്ത ഒരേയൊരു ചോദ്യമാണ് ആരാണ് ആ പാട്ടിന്റെ സംഗീത സംവിധായകനെന്നത്.

ആരാണ് മിസ്റ്റര്‍ എക്‌സ്

ഈ സംഗീത സംവിധായകന്‍ മിസ്റ്റര്‍ എക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് എന്താണെന്നുള്ള കാര്യം പോലും ആര്‍ക്കും അറിയില്ലായിരുന്നു.

വെളിപ്പെടുത്താതെ ഗൗതം മേനോനും

ആ പേര് ഗൗതം വാസുദേവ് മേനോന്‍ വെളിപ്പെടുത്താതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നു സംശയിക്കപെടേണ്ടിയിരിക്കുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ അത് സംവിധായകന്‍ വെളിപ്പെടുത്തുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നെ നോക്കി പായും തോട്ട

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'എന്നെ നോക്കി പായും തോട്ട'
എന്നത്. ചിത്രത്തില്‍ ധനുഷാണ് നായകനായി എത്തുന്നത്. ഒപ്പം മേഘ ആകാശാണ് നായികയായി അഭിനയിക്കുന്നത്. തമിഴ് റോമാന്റിക് ത്രില്ലര്‍ ചിത്രമാണിത്. 2016 ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ഇനിയും സിനിമയുടെ റിലീസിങ്ങ് തീരുമാനിച്ചിട്ടില്ല.

English summary
Gautham Vasudev Menon's film Enai noki paayum thota not revelead music director name

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam