»   » നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് കോളിവുഡിലെ ഏറ്റവും വലിയ പ്രണയ വിശേഷമായിരുന്നു നയന്‍താരയുടേയും ചിലമ്പരശന്റേയും. അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നു ഇരുവര്‍ക്കും. പൊതു വേദികളില്‍ പോലും അടുത്തിടപെഴകാന്‍ രണ്ട് പേര്‍ക്കും ഒരു മടിയും ഉണ്ടായിരുന്നില്ല. ഗോസിപ് കോളങ്ങള്‍ ചിമ്പു-നയന്‍സ് പ്രണയ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു.

പക്ഷേ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. രണ്ട് പേരും രണ്ട് വഴിക്കായി. നയന്‍താരക്ക് പിന്നെ പഴയ ഇലാസ്റ്റിക് മാന്‍ പ്രഭു ദേവയോട് ആയി പ്രണയം. പ്രഭു ദേവ ആദ്യ ഭാര്യയെ ഉപേക്ഷിക്കുന്നതിലേക്കും നയന്‍താര മതം മാറുന്നതിലേക്കും വരെ കാര്യങ്ങള്‍ എത്തി. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം. കല്യാണം മാത്രം നടന്നില്ല.

പ്രണയം തകര്‍ന്നതിന്റെ ദു:ഖത്തില്‍ പിന്നെ നയന്‍സിന്റെ ശ്രദ്ധ സിനിമയില്‍ മാത്രം ആയി. രാജ റാണിയുടെ മികച്ച വിജയം നയന്‍സിന് നല്ല ആത്മവിശ്വാസവും നല്‍കി.

ഇതിനിടയിലാണ് പുതിയ വാര്‍ത്ത. നയന്‍സും ചിമ്പുവും പഴയ പിണക്കങ്ങളെല്ലാം മറന്ന് വീണ്ടും സൗഹൃദത്തിലാകുന്നു എന്ന്. രാജാ റാണിയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ രണ്ട് പേരും പരസ്‌കരം കണ്ടുവെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു എന്നുമൊക്കെയാണ് വാര്‍ത്ത.

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം പരസ്പരം കണ്ടപ്പോള്‍ ചിമ്പുവും നയന്‍സും അല്‍പം അസ്വസ്ഥരായിരുന്നുവത്രെ. പിന്നീട് പുഞ്ചിരിക്കുകയും പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

പരസ്പരം സുഖവിവരങ്ങളൊക്കെ ആരാഞ്ഞിട്ടാണത്രെ പഴയ പ്രണയ ജോഡികള്‍ പിരിഞ്ഞത്. പക്ഷേ ക്യാമറ കണ്ണുകള്‍ക്ക് മാത്രം അവര്‍ പിടികൊടുത്തില്ല

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

രാജാ റാണിയുടെ വിജയാഘോഷം ചിമ്പുവും നന്നായി ആഷോഷിച്ചുവത്രെ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യക്കും ജീവക്കും ഒപ്പമായിരുന്നു ചിമ്പു കൂടുതല്‍ നേരം ചെലവഴിച്ചത്.

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

ചടങ്ങില്‍ മിക്ക സമയവും നയന്‍ താര തന്റെ പ്രിയപ്പട്ട കൂട്ടുകാര്‍ക്കൊപ്പമായിരുന്നു.

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

രാജാ റാണിയുടെ നിര്‍മ്മാതാവ് എ ആര്‍ മുരുഗ ദോസ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ജീവ, ജയം രവി, ശ്യാം, ശന്തനു, ലിസി പ്രിയദര്‍ശന്‍, നസ്രിയ നസീം, രമ്യ കൃഷ്ണന്‍, ആന്‍ഡ്രിയ, സോണിയ അഗര്‍വാള്‍, അറ്റ്‌ലീ, കാര്‍ത്തിക തുടങ്ങിയവരും ചടങ്ങില്‍ എത്തിയിരുന്നു.

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

നയന്‍സുമായുള്ള പ്രണയം തകര്‍ന്നതില്‍ പിന്നെ ഹന്‍സികയായി ചിമ്പുവിന്റെ കൂട്ട്.

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

ചിമ്പുവും ഹന്‍സികയും തമ്മിലുള്ള ബന്ധം പരസ്യമായതോടെ രണ്ട് പേരുടേയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയിരിക്കുകയാണ്.

നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു?

ചിമ്പുവും ഹന്‍സികയും ഇപ്പോള്‍ കുറേ സിനിമകളുമായി തിരക്കിലാണ്. തിരക്കൊഴിഞ്ഞ് അടുത്ത വര്‍ഷം വിവാഹം നടത്താനാണ് പദ്ധതി.

English summary
Simbu and Nayantara recently came face to face at the success bash of Raja Rani, and the ex-couple reportedly buried the hatchet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam