»   » ഫഹദ് ഫാസിലും ജയം രവിയും ഒന്നിക്കുന്നു, ടൊവിനോയ്ക്ക് വേണ്ടി!!!

ഫഹദ് ഫാസിലും ജയം രവിയും ഒന്നിക്കുന്നു, ടൊവിനോയ്ക്ക് വേണ്ടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യൂത്ത് ഐക്കണായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോ നായികനായി അടുത്തിടെ റിലീസ് ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ അഭിയും അനുവും എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് ടൊവിനോ. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്. ടൊവിനോ ആദ്യമായിട്ടാണ് ഒരു പ്രണയ ചിത്രത്തിലെ നായകനാകുന്നത്. 

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

ദിലീപ് ജയിലില്‍ തന്നെ 'രാമലീല' പെട്ടിയിലും!!! റിലീസിന് ഇനിയുളള കടമ്പ, നിര്‍മാതാവ് പറയുന്നു!

tovino

ഇപ്പോഴിതാ ചിത്രത്തിനായി ഫഹദ് ഫാസിലും ജയം രവിയും ഒന്നിക്കുന്നെന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യ റിലീസ് ബുധനാഴ്ച പുറത്തിറങ്ങും. ഫഹദ് ഫാസിലും ജയം രവിയും ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയാളം ടീസര്‍ ഫഹദും തമിഴ് ടീസര്‍ ജയം രവിയുമാണ് റിലീസ് ചെയ്യുന്നത്. ഏആര്‍ മുരുകദോസും ഗൗതം മേനോനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

ഛായഗ്രഹകയായ ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന് അഭിയും അനുവും എന്നാണ് പേരെങ്കില്‍ മലയാളം പതിപ്പിന് ആഭിയുടെ കഥ അനുവിന്റേയും എന്നാണ് പേരിട്ടിരിക്കുന്നത്. പിയ ബാജ്‌പേയ് ആണ്  ചിത്രത്തില്‍ ടൊവിനോയുടെ നായികയാകുന്നത്. സെപ്തംബര്‍ 22ന് ചിത്രം തിയറ്ററുകളിലെത്തും.

English summary
Fahadh Faasil and Jayam Ravi to release teaser of Tovino’s upcoming bilingual.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam