»   » ഇത് സിനിമയാണ് പച്ചക്കറി കച്ചവടമല്ലെന്ന് ഉലകനായകന്‍, വിശ്വരൂപം 2 സംഭവിക്കാത്തതിന് പിന്നിലെ കാരണം???

ഇത് സിനിമയാണ് പച്ചക്കറി കച്ചവടമല്ലെന്ന് ഉലകനായകന്‍, വിശ്വരൂപം 2 സംഭവിക്കാത്തതിന് പിന്നിലെ കാരണം???

Posted By: Nihara
Subscribe to Filmibeat Malayalam
ഉലകനായകന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം. 2010 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. കമല്‍ഹസന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എന്നു സംഭവിക്കുമെന്ന ആകാംക്ഷ ഇപ്പോഴും തുടരുകയാണ്.

വിശ്വരൂപത്തിനു ശേഷം കമല്‍ഹസന്‍ വേറെ ചില ചിത്രങ്ങളിലൊക്കെ അഭിനയിച്ചു. ഉത്തമവില്ലന്‍, പാപനാസം, തൂങ്കാവനം ഒക്കെ ഉലകനായകന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ്. എന്നാല്‍ മുന്‍പ് പ്രഖ്യാപിച്ച വിശ്വരൂപത്തിന് എന്തു പറ്റിയെന്നാണ് ആരാധകര്‍ ഇപ്പോഴും ചോദിക്കുന്നത്.

പ്രതിഫലം കൃത്യമായി നല്‍കിയിട്ടില്ല

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടിയേ തീരാനുള്ളൂ. ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ആസ്‌കര്‍ വി രവിചന്ദ്രനാണ് വിശ്വരൂപം 2ന്റെ നിര്‍മ്മാതാവ്.

കൂടെ ജോലി ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കിയേ തീരൂ

വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് കൃത്യമായി ശന്പളം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യാറായിട്ടില്ല. തന്‍റെ കാര്യം പ്രശ്നമില്ല, പക്ഷേ കൂടെ ജോലി ചെയ്ത മറ്റുള്ളവര്‍ക്ക് കൃത്യമായി വേതനം ലഭിക്കണമെന്നാണ് താരം പറയുന്നത്. ചിത്രത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

സിനിമയാണ് പച്ചക്കറി കച്ചവടമല്ല

ചിത്രത്തിന്‍റെ ബജറ്റ് കുറയ്ക്കാനാണ് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിട്ടുള്ളത്. പക്ഷേ ഒപ്പം ജോലി ചെയ്തവര്‍ക്ക് പ്രതിഫലം കൊടുക്കാതെ വേറൊന്നിനും താന്‍ തയ്യാറാവില്ലെന്ന നിലപാടിലാണ് ഉലകനായകന്‍.

ആകാംക്ഷ നീളുകയാണ്

2010 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. കമല്‍ഹസന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എന്നു സംഭവിക്കുമെന്ന ആകാംക്ഷ ഇപ്പോഴും തുടരുകയാണ്.

English summary
Kamal Haasan’s much talked-about movie Vishwaroopam is nowhere close to releasing. The reason being is that the film’s producer Oscar Ravi hasn’t been able to provide funds required to pay the long pending salaries of the film’s crew and cast. Kamal Haasan who lost his cool on the issue said, “This is a film, not a vegetable stall.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam