»   » രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗം; അക്ഷയ് കുമാറിന്റെ ഞെട്ടിപ്പിക്കുന്ന ലുക്ക്.. കാണൂ..

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗം; അക്ഷയ് കുമാറിന്റെ ഞെട്ടിപ്പിക്കുന്ന ലുക്ക്.. കാണൂ..

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ 2.0( എന്തിരന്‍ രണ്ടാം ഭാഗം)യിലെ വില്ലന്‍ അക്ഷയ് കുമാറിന്റെ ലുക്ക് പുറത്തു വിട്ടു. ഭ്രാന്തനായ ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനെ കണ്ടെത്താണ് ഒരുപാട് സമയമെടുത്തിരുന്നു. ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ വില്ലനായി അഭിനയിക്കാന്‍ സംവിധായകന്‍ ശങ്കര്‍ സമീപിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്താതിനെ തുടര്‍ന്നാണ് അര്‍ണോള്‍ഡ് ചിത്രത്തില്‍ നിന്ന് പിന്മാറിയാതെന്നുമാണ് കേട്ടത്.

ഒടുവില്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനെ വില്ലനാകാന്‍ ക്ഷണിക്കുകയായിരുന്നു. ഇത് ആദ്യമായാണ് അക്ഷയ് കുമാര്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. വില്ലന്‍ വേഷത്തിലാണെങ്കിലും രജനിക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അക്ഷയ് കുമാര്‍. ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍ കൂടാതെ അമിതാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ചെന്നൈയും മുബൈയും തമ്മിലുള്ള ഫുഡ്‌ബോള്‍ മത്സരത്തിലാണ് അമിതാ ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.

first-look-akshay-kumar

ഇപ്പോള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ വച്ചാണ് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. 450 കോടിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ മാത്രം ചിത്രീകരിക്കാനായി കോടികളാണ് മുടക്കുന്നത്. പൂര്‍ണമായും ത്രിഡിയിലാണ് ചിത്രം ഒരുക്കുന്ന ചിത്രത്തില്‍ ഹോളിവുഡിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒന്നിക്കുന്നുണ്ട്.

ഐ നായിക എമി ജാക്‌സണാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി എത്തുന്നത്. എന്തിരന്‍ ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായ് യായിരുന്നു രജനിയുടെ നായികയായി എത്തിയത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
First Look Of Akshay Kumar In 2.0 Starring Rajinikanth Is SUPER SCARY!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam