»   » ജയലളിത ആദ്യമായി മുന്നില്‍ വന്ന് നിന്നപ്പോള്‍ എംജിആര്‍ ഞെട്ടി.. അവിടെ നിന്നാണ് തുടക്കം

ജയലളിത ആദ്യമായി മുന്നില്‍ വന്ന് നിന്നപ്പോള്‍ എംജിആര്‍ ഞെട്ടി.. അവിടെ നിന്നാണ് തുടക്കം

Posted By: Rohini
Subscribe to Filmibeat Malayalam

എം ജി രാമചന്ദ്രനാണ് ജയലളിതയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍ക്കെല്ലാം കാരണക്കാരനായ വ്യക്തി. സിനിമാഭിനയത്തിലായാലും രാഷ്ട്രീയത്തിലായാലും വ്യക്തി ജീവിതത്തിലായാലും ജയലളിതയുടെ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത അധ്യായമാണ് എംജിആര്‍

മൈസൂരുകാരി കോമളവല്ലി എങ്ങിനെ തമിഴകത്തിന്റെ ജയലളിതയും പുരട്ചി തലൈവിയുമായി??

15 ആം വയസ്സിലാണ് ജയലളിത അഭിനയ രംഗത്ത് എത്തുന്നത്. 16 ാം വയസ്സില്‍ തന്നെ നായികയായി അഭിനയിക്കാന്‍ തുടങ്ങി. 1964 ല്‍ റിലീസ് ആയ ചിന്നഡ കൊമ്പേ എന്ന കന്നട ചിത്രത്തിലാണ് ആദ്യമായി നായികയായി എത്തിയത്.

എം ജി ആറിന്റെ നായികയാകുന്നത്

ജയലളിതയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് എംജി ആറിനൊപ്പം അഭിനയിച്ച ആയിരത്തില്‍ ഒരുവന്‍. ചിന്നഡ കൊമ്പേ എന്ന ചിത്രം സംവിധാനം ചെയ്ത ബിആര്‍ പന്തളു തന്നെയാണ് ആയിരത്തില്‍ ഒരുവന്റെയും സംവിധായകന്‍. അങ്ങനെയാണ് ചിത്രത്തില്‍ ജയയ്ക്ക് അവസരം ലഭിയ്ക്കുന്നത്.

ജയയെ കണ്ടപ്പോള്‍ എം ജി ആര്‍ ഞെട്ടി

ചിത്രത്തില്‍ നായികയാകുന്ന ജയലളിതയെ ആദ്യമായി കണ്ടപ്പോള്‍ എം ജി ആര്‍ ഞെട്ടി. അന്ന് ജയലളിതയ്ക്ക് പതിനേഴ് വയസ്സ് പ്രായമേയുള്ളൂ. ഇത്ര ചെറിയ കുട്ടിയ്ക്ക് താന്‍ എങ്ങിനെ നായകയാകും എന്നായിരുന്നു എം ജി ആറിന്റെ ചോദ്യം.

ആ തുടക്കം

പക്ഷെ സംവിധായകനും നിര്‍മാതാക്കളുമൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ എം ജി ആര്‍ വഴങ്ങി. അങ്ങനെ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ജയലളിത എം ജി ആറിനൊപ്പം അഭിനയിച്ചു. അതായിരുന്നു തുടക്കം

28 ചിത്രങ്ങളില്‍

പിന്നീട് തുടര്‍ച്ചയായി 20 ഓളം ചിത്രങ്ങളില്‍ എം ജി ആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു. അതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇരുവരും നീണ്ട ഒരു ഇടവേള എടുത്തു. ഇടവേളയ്ക്ക് ശേഷം വീണ്ടും എട്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു.

രാഷ്ട്രീയത്തിലേക്ക്.. പ്രണയം

എം ജി ആര്‍ തന്നെയാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് ഇറക്കി വിട്ടതും. അവിടെ നിന്നെപ്പോഴോ പ്രണയവും മൊട്ടിട്ടു. ഒടുവില്‍ എജിആറിന്റെ ശവമഞ്ചമേന്തിയുള്ള യാത്രയില്‍ നിന്ന് ഇറക്കിവിട്ട നാടകീയ സംഭവം വരെ അരങ്ങേറി. ആ സംഭവത്തിന് ശേഷണാണ് ജയ തമിഴ്‌നാട് മുഖ്യമന്ത്രിയായി, എതിരില്ലാ ശക്തിയായി വളര്‍ന്നത്.

English summary
First met of Jayalalithaa and MGR

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X