»   » ഷൂട്ടിങ്ങിനിടെ നടി സ്‌നേഹ കടലില്‍ വീണു

ഷൂട്ടിങ്ങിനിടെ നടി സ്‌നേഹ കടലില്‍ വീണു

Posted By:
Subscribe to Filmibeat Malayalam
Sneha
ഷൂട്ടിങ്ങിനിടെ നടി സ്‌നേഹ കടലില്‍ വീണു. തമിഴ് ചിത്രമായ 'ഹരിദോസി'ന്റെ ഷൂട്ടിംഗിനിടെ തമിഴ്‌നാടിന്റെ കിഴക്കന്‍ തീരമായ ധനുഷ്‌ക്കോടിയില്‍ വച്ചാണ് അപകടമുണ്ടായത്. കടലില്‍ വച്ചുള്ള ഒരു ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ സ്‌നേഹയും നായകനും ഉള്‍പ്പെട്ട സംഘം കയറിയ ബോട്ട് കൂറ്റന്‍ തിരമാലയില്‍ പെട്ട് മറിയുകയായിരുന്നു.

തുടര്‍ന്ന് സ്‌നേഹയും കൂട്ടരും ജീവന് വേണ്ടി പൊരുതുന്നത് കണ്ട മീന്‍പിടുത്തക്കാരാണ് ഇവരെ രക്ഷിച്ചത്. ഇവര്‍ ഷൂട്ടിങ് സംഘത്തെ രക്ഷപെടുത്തി കരയിലെത്തിച്ചു. വിവാഹത്തിന് ശേഷം സ്‌നേഹ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

തിരുവമ്പാടി തമ്പാന്‍ എന്ന മലയാളചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ കിഷോറാണ് ഈ ചിത്രത്തിലെ നായകന്‍
നിനൈത്താലേ ഇനിക്കും, യുവന്‍ യുവതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുമാരവേലനാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ ബാക്കി ഭാഗം ചിത്രീകരിക്കുന്നത് പോണ്ടിച്ചേരിയില്‍ വച്ചാണ്.

ഇങ്ങനെ ഒരു നിലാപക്ഷി എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായെത്തിയ സ്‌നേഹ മലയാളികള്‍ക്കും സുപരിചിതയാണ്.

English summary

 Sneha, the newly married smiling beauty has got rescued by the Fishermen, while she was drowning in to the sea in Rameswaram during a shooting for the film haridoss

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X