Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നയൻതാരയുമായുള്ള ചുംബനച്ചിത്രം എടുത്തത് മറ്റൊരു ആവശ്യത്തിന്, മാപ്പ് പറഞ്ഞു, വെളിപ്പെടുത്തി ചിമ്പു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നയൻതാരയും ചിമ്പുവും. ഇവർ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. സിനിമ വിജയമായതോടെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറുകയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും നയൻസ്-ചിമ്പു പേരുകൾ സജീവമായിരുന്നു. പ്രണയ കഥ പ്രചരിച്ചതിന് പിന്നാലെ ഇരുവരുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ചിമ്പുവിന്റെ പഴയ അഭിമുഖമാണ്. നയൻസിനോടൊപ്പം പ്രചരിച്ച ഗോസിപ്പ് കഥയുടെ സത്യാവസ്ഥയെ കുറിച്ചാണ് താരം പറയുന്നത്. ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണെന്നും ചിമ്പു അഭിമുഖത്തിൽ പറയുന്നു.

നയൻസ്, സിമ്പു പ്രധാന വേഷത്തിലെത്തിയ ചിത്രമായ വല്ലവന് പിന്നാലെയായിരുന്നു ഇരുവരേയും കുറിച്ചുള്ള പ്രണയ വാർത്ത പുറത്തു വന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് മുതലേ ഇരുവരുടെയും ബന്ധം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിന് പ്രമോഷന് വേണ്ടി നയൻതാരയുടെയും ചിമ്പുവിന്റെയും ഗ്ലാമര്‍ പോസ്റ്റർ ഇവർ ഉപയോഗിച്ചിരുന്നു. സിനിമയുടെ നല്ലതിന് വേണ്ടിയാണ് ചുംബനച്ചിത്രം ചെയ്തതെങ്കിലും പിന്നീട് അത് വലിയ വിവാദമാകുകയായിരുന്നു. നയൻതാരയെക്കുറിച്ച് മോശമായ രീതിയിൽ പല വാർത്തകൾ വന്നു.

ചിത്രം വിവാദമായതോടെ നയൻതാരയോട് താൻ മാപ്പ് പറഞ്ഞതായി ചിമ്പു. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ചിമ്പു ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ കാരണമാണ് നയൻതാരയ്ക്ക് പഴികേൾക്കേണ്ടി വന്നതെന്നുള്ള കുറ്റബോധത്തിന് പിന്നാലെയാണ് മാപ്പ് പറഞ്ഞതെന്നും ചിമ്പു പറയുന്നു. എന്നാൽ നയൻസിന്റെ പ്രതികരണം ഏറെ ഞെട്ടിച്ചതായും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്പു ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെടുന്നു. ഏതായാലും ഇരുവരുടെയും സൗഹൃദം ഇന്നും തുടരുന്നു.
Recommended Video

മറ്റൊരു അഭിമുഖത്തിൽ നയൻസ് വിഘ്നേഷ് വിവാഹത്തെ കുറിച്ച് ചിമ്പു പറഞ്ഞിരുന്നു. ആരാധകരുമായി സംവദിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നയൻതാര ക്ഷണിച്ചാൽ വിവാഹത്തിന് പോകുമോ എന്നായിരുന്നു ചോദ്യം. നയന്‍സും വിഘ്‌നേഷും തന്റെ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്നുസമ്മതിക്കാതെ അവര്‍ പ്രണയത്തിലാണെന്ന് താൻ വിശ്വസിക്കില്ലെന്നും ചിമ്പു പറഞ്ഞു. മാത്രമല്ല വിവാഹത്തിന് വിളിക്കുകയാണെങ്കിൽ ഉറപ്പായും പോകുമെന്നും അങ്ങനെ പോകാതിരുന്ന് സുഹൃത്തുക്കളെ പിണക്കാനാകില്ലെന്നും ചിമ്പു വ്യക്തമാക്കി.
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്