»   » മുടിയില്‍ പിടിച്ചുവലിച്ച വില്ലന്‍ മാപ്പ് പറഞ്ഞപ്പോള്‍ കീര്‍ത്തി സുരേഷിന്റെ മറുപടി

മുടിയില്‍ പിടിച്ചുവലിച്ച വില്ലന്‍ മാപ്പ് പറഞ്ഞപ്പോള്‍ കീര്‍ത്തി സുരേഷിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തെക്കാള്‍ ഇപ്പോള്‍ തമിഴിലാണ് കീര്‍ത്തി സുരേഷിന് സിനിമയും ആരാധകരും ഏറെയുള്ളത്. ധനുഷിനൊപ്പം അഭിനയിച്ച തൊഡാരി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് താരം. ഏറെ അഭിനയ പ്രധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ കീര്‍ത്തി കൈകാര്യം ചെയ്യുന്നുത്.

പരസ്യമായി ഇങ്ങനെ പറയൂ, അപ്പോഴേ നമ്മളെ മറ്റുള്ളവര്‍ വിശ്വസിക്കൂ; കീര്‍ത്തിയെ ട്രോളി സതീഷ്

ഹാരിഷ് ഉത്തമനാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തൊഡാരിയുടെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കവെ ഹാരിഷ് കീര്‍ത്തിയുടെ പ്രൊഫഷണലിസത്തെ കുറിച്ച് വാചാലനായി.

പ്രൊഫഷണലാണ്

കീര്‍ത്തി സുരേഷ് മികച്ചൊരു കോ -സ്റ്റാര്‍ ആണെന്ന് ഹാരിഷ് പറയുന്നു. പ്രൊഫഷണലിസ്റ്റാണ്. ഒപ്പം അഭിനയിക്കുന്ന ആളെ പൂര്‍ണ പിന്തുണ നല്‍കി കൂടെ നിര്‍ത്തും.

ഒരു ലൊക്കേഷന്‍ അനുഭവം

ചിത്രീകരണത്തിനിടെ എനിക്ക് കീര്‍ത്തിയുടെ മുടി പിടിച്ച് വലിക്കണമായിരുന്നു. അങ്ങനെ ചെയ്തപ്പോള്‍ എനിക്കറിയാം ആ രംഗത്ത് കീര്‍ത്തിയ്ക്ക് നന്നായി വേദനിച്ചു. ചിത്രീകരിച്ച് കഴിഞ്ഞതിന് ശേഷം കീര്‍ത്തിയോട് മാപ്പ് പറഞ്ഞു. അതൊന്നും ശ്രദ്ധിക്കേണ്ടതില്ല, ഒരു രംഗം നന്നാവുകയേ വേണ്ടൂ എന്നായിരുന്നു അതിന് കീര്‍ത്തി നല്‍കിയ മറുപടി.

തൊഡാരിയില്‍ കീര്‍ത്തി

കീര്‍ത്തി സുരേഷിന് ഏറെ അഭിനയ പ്രധാന്യമുള്ള വേഷമാണ് തൊഡാരിയില്‍. ട്രെയിനില്‍ അകപ്പെടുന്ന പെണ്‍കുട്ടിയെ തീവ്രവാദിയായി മുദ്രകുത്തപ്പെടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം

തൊഡാരി എന്ന ചിത്രം

തന്റെ ട്രെയിന്‍ യാത്രയില്‍ ഉണ്ടായ അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രഭു സോളമന്‍ തൊഡാരി എന്ന ചിത്രമൊരുക്കുന്നത്. ധനുഷ്, കീര്‍ത്തി സുരേഷ് എന്നിവരെ കൂടാതെ ഇമ്മന്‍ അണ്ണാച്ചി, വെങ്കിട്ടരാമന്‍, തമ്പിരാമയ്യ, രാധ രവി, ആര്‍വി ഉദയ് കുമാര്‍, ബോസ് വെങ്കട്ട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 ന് ചിത്രം റിലീസ് ചെയ്യും

English summary
For a scene, I had to grab and drag Keerthy Suresh by her hair, says Harish

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam