»   » മുന്‍ മിസ് ഇന്ത്യ വന്യ നായികയാവുന്നത് തമിഴില്‍

മുന്‍ മിസ് ഇന്ത്യ വന്യ നായികയാവുന്നത് തമിഴില്‍

Posted By:
Subscribe to Filmibeat Malayalam

മുന്‍ മിസ് ഇന്ത്യ വന്യ മിശ്ര തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വന്യ ബിഗ് സ്‌ക്രീനിലെത്തുന്നത്. 2012 ലാണ് വന്യ മിശ്രയെ മിസ് ഇന്ത്യ ആയി തെരഞ്ഞെടുത്തത്. ചിത്രത്തിന്റ കഥ കേട്ടപ്പോള്‍ തന്നെ താന്‍ അഭിനയിക്കാമെന്ന് വന്യ സംവിധായകന് വാക്ക് കൊടുത്തതായണ് അറിയുന്നത്. തെലുങ്ക് നടന്‍ പ്രഭുവാണ് ചിത്രത്തിലെ നായകന്‍

ഫാഷന്‍ റാംപുകളെ കീഴടക്കിയ ഈ സുന്ദരിയെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിയ്ക്കുമെന്ന് കാത്തിരുന്നു കാണാം. തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിന്റെ തൃല്ലിലാണ് മിസ് ഇന്ത്യ വന്യ മിശ്ര. ഇവര്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഇതിനോടകം തന്നെ വാര്‍ത്തയായി കഴിഞ്ഞു. തന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് വന്യ പറയുന്നതെന്താണെന്ന് അറിയേണ്ടേ

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

പല മിസ് ഇന്ത്യമാരെപ്പോയെലും മിസ് വേള്‍ഡ് സുന്ദരിമാരെപ്പോലെയും ഒടുവില്‍ വന്യയും ബിഗ് സ്‌ക്രീനിലേയ്ക്ക്

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

സുരേഷ് കുമാറിന്റെ ചിത്രത്തിലാണ് വന്യ നായികയാവുന്നത്. പ്രണയവും സസ്‌പെന്‍സും ഇടകലര്‍ത്തിയ ചിത്രമാണിത്. ചിത്രത്തിന്‍റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിയ്ക്കും. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ ദി പ്രിന്‍സ് സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണയാണ്.

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

ഒരു ട്രെന്‍ഡി ലുക്കുള്ള നായിക തന്നെ ചിത്രത്തിന് വേണമെന്ന് വന്നപ്പോഴാണ് സുരേഷ് വന്യയെ വിളിയ്ക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ തന്നെ അവര്‍ സിനിമയ്ക്ക് സമ്മതം മൂളുകയായിരുന്നു.

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

വന്യ മിശ്രയുടെ വിനയവും കഥാപാത്രത്തോടുള്ള ആത്മാര്‍ത്ഥതയും സ്‌ക്രീന്‍ ടെസ്റ്റില്‍ തന്നെ മനസിലാക്കി. സംവിധായകന്‍ അവര്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് തന്നെ നല്‍കുന്നു

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

പരസ്യങ്ങളില്‍ വന്യ മിശ്ര സജീവമാണ്. ചന്ദ്രിക ഫേസ് വാഷിന്റെ പരസ്യത്തില്‍ 'മിസ് ഇന്ത്യയുടെ ബ്യൂട്ടിടോണിക്' എന്ന വന്യയുടെ ഡയലോഗ് ക്ളിക്കായി. ഒട്ടേറെ പരസ്യങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

പഞ്ചാബിലെ ജലന്ദറില്‍ 1992 ലാണ് വന്യ ജനിയ്ക്കുന്നത്

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

ഫാഷന്‍ റാംപുകളിലെ സുന്ദരിമാരില്‍ പ്രമുഖയാണ് ഇരുപത്തൊന്ന് കാരിയായ വന്യ.

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

മിസ് ഇന്ത്യ മത്സരത്തിന് പുറമെ 2012 ല്‍ മിസ് വേള്‍ഡ് മത്സരത്തിലും ഇവര്‍ പങ്കെടുത്തു

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

ചിട്ടയായ വ്യായമവും ഭക്ഷണക്രമവും തന്നെയാണ് വന്യയുടെ സൗന്ദര്യ രഹസ്യം. പത്തൊന്‍പതാമത്തെ വയസ്സിലാണ് അവര്‍ മിസ് ഇന്ത്യ ആകുന്നത്.

വന്യ മിശ്ര നായികയാവുന്നത് തമിഴില്‍

ഡാന്‍സിനോടും വന്യയ്ക്ക് ഏറെ താത്പര്യമുണ്ട്

English summary
Vanya Mishra, the 2012 Miss India winner, is all set to debut in Tamil in a film directed by Suresh Krissna.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam