»   » നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നയന്‍താര ഇപ്പോള്‍ തമിഴിലെ സൂപ്പര്‍ ലേഡിയാണ്. ഇടക്കാലത്തെ പ്രണയവും ഗോസിപ്പുമെല്ലാം മാറ്റി നിര്‍ത്തി വീണ്ടും തമിഴ് സിനിമയ്ക്കകത്ത് സജീവമായ നയന്‍താരയ്ക്ക് ഒന്നിന് പിറകെ ഒന്നായി വിജയങ്ങളാണ്. തനി ഒരുവന്റെയും മായയുടെയും വിജയം നയന്‍താരയെ പിടിച്ച് വീണ്ടും ഉയര്‍ത്തുകയാണ്.

Also Read: ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

അതൊന്നുമല്ല ഇപ്പോള്‍ വിഷയം, നയന്‍താര പങ്കെടുക്കുന്ന പൊതുപരിപാടികളിലെ ജനക്കൂട്ടമാണ്. കഴിഞ്ഞ ദിവസം സേലത്ത് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് നയന്‍ എത്തിയപ്പോള്‍ കാറിന് നീങ്ങാന്‍ പോലും കഴിയുമായിരുന്നില്ല.

സാധാരണ ഏതെങ്കിലും പ്രമുഖ നടനോ രാഷ്ട്രീക്കാരോ വന്നാലാണ് ഇത്രയുമധികം ജനക്കൂട്ടം തടിച്ചുകൂടാറുള്ളതെന്നാണ് തമിഴ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. നായികമാര്‍ക്ക് പൊതുവേ ഇത്രയുമധികം ജനസ്സമതി ലഭിക്കാറില്ലത്രെ.

Also Read: മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

മുമ്പ് ഖുശ്ബു വരുമ്പോള്‍ ജനക്കൂട്ടം ഉണ്ടാവാവാറുണ്ടായിരുന്നു. പക്ഷെ ഇത് അതുക്കും മേലെയാണെന്നാണ് പറയുന്നത്. കുശ്ബുവിന് അമ്പലം പണിയാന്‍ ഒരുങ്ങിയത് പോലെ ഇനി നയന്‍താരയ്ക്ക് വേണ്ടി ഒരു അമ്പല പണിതേക്കുമോ എന്നാണ് ചില തമിഴ് സിനിമാ നിരീക്ഷകരുടെ ചോദ്യം

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

നയന്‍താര സേലത്ത് ജ്വല്ലറി ഉദ്ഘാടനത്തിന് വന്നപ്പോള്‍ ആരോ പകര്‍ത്തിയ വീഡിയോ ആണ്. ഈ വീഡിയോ കണ്ടാലറിയാം, എത്രത്തോളം വലിയ ജനക്കൂട്ടമാണ് അവിടെ തടിച്ചു കൂടിയതെന്ന്

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

സാധാരണ ഏതെങ്കിലും പ്രമുഖ നടനോ രാഷ്ട്രീക്കാരോ വന്നാലാണ് ഇത്രയുമധികം ജനക്കൂട്ടം തടിച്ചുകൂടാറുള്ളതെന്നാണ് തമിഴ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. നായികമാര്‍ക്ക് പൊതുവേ ഇത്രയുമധികം ജനസ്സമതി ലഭിക്കാറില്ലത്രെ.

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

മുമ്പ് ഖുശ്ബു വരുമ്പോള്‍ ജനക്കൂട്ടം ഉണ്ടാവാവാറുണ്ടായിരുന്നു. പക്ഷെ ഇത് അതുക്കും മേലെയാണെന്നാണ് പറയുന്നത്. കുശ്ബുവിന് അമ്പലം പണിയാന്‍ ഒരുങ്ങിയത് പോലെ ഇനി നയന്‍താരയ്ക്ക് വേണ്ടി ഒരു അമ്പല പണിതേക്കുമോ എന്നാണ് ചില തമിഴ് സിനിമാ നിരീക്ഷകരുടെ ചോദ്യം

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

ആരാധകരുടെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും പ്രതിഫലത്തിന്റെ കാര്യത്തിലായാലും തമിഴ് നാട്ടില്‍ നായികമാരുടെ കൂട്ടത്തില്‍ നയന്‍താര തന്നെയാണ് മുന്നില്‍. മലയാളിയായ നയന്‍താര തമിഴ് നായിക എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്.

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് മാത്രമേ സിനിമാ ഇന്റസ്ട്രിയ്ക്ക് ശീലമുള്ളൂ. നായകന്മാര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ആ 'സൂപ്പര്‍' എന്ന പദവി നായികമാരിലാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ അത് നയന്‍സിന് മാത്രമാണ്.

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

ഇപ്പോള്‍ പ്രശസ്തിയുടെ മുകളിലായിരിക്കാം നയന്‍. എന്നാല്‍ എപ്പോഴും വിവാദ നായികയാണ്. താന്‍ വെറുതേ വീട്ടിലിരുന്നാലും തന്നെ കുറിച്ച് വിവാദങ്ങളുണ്ടാക്കും എന്ന് നയന്‍ പറയുന്നു. പ്രണയ ഗോസിപ്പും, ഗ്ലാമറായതുമൊക്കെ കുറ്റം പറഞ്ഞവര്‍ നയന്‍താരയെ ആരാധിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് സത്യം

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

തകര്‍ച്ചയില്‍ നിന്നാണ് നയന്‍ പാഠങ്ങള്‍ പഠിച്ചതും, ഇന്നത്തെ നയന്‍താര ആയതും. പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം നയന്‍ ഇന്റസ്ട്രിവിടുമെന്നും നയന്‍താര കാലം കഴിഞ്ഞെന്നും പലരും കരുതി. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെയാണ് നയനിപ്പോള്‍ തിരിച്ചുകയറിയിരിക്കുന്നത്.

നയന്‍താരയ്ക്ക് വേണ്ടിയും പണിയുമോ ഒരു അമ്പലം?

പഴയതിനെക്കാള്‍ തിരക്കാണ് ഇപ്പോള്‍ നയന്‍താരയ്ക്ക് ഇന്റസ്ട്രിയില്‍. തമിഴിലും മലയാളത്തിലും അവസരങ്ങള്‍ ധാരാളം വരുന്നുണ്ട്. മലയാളത്തില്‍ പക്ഷെ നയന്‍ വളരെ സെലക്ടീവാണ്. എകെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഇത് നമ്മ ആള്, നാനും റൗഡി, കശ്‌മോര എന്നിവയാണ് നയന്‍സിന്റെ പുതിയ തമിഴ് ചിത്രങ്ങള്‍

English summary
Frantic worship to Nayanthara

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam