»   » വണ്ടര്‍ വുമണിനെ തമിഴ്‌നാട്ടിലെ തലൈവിയായി ഒന്ന് സങ്കല്‍പ്പിച്ചു നോക്ക്!ആരാധകരുടെ ഐഡിയ പറയാതെ വയ്യ!

വണ്ടര്‍ വുമണിനെ തമിഴ്‌നാട്ടിലെ തലൈവിയായി ഒന്ന് സങ്കല്‍പ്പിച്ചു നോക്ക്!ആരാധകരുടെ ഐഡിയ പറയാതെ വയ്യ!

By: Teresa John
Subscribe to Filmibeat Malayalam

നാടിനെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പാഞ്ഞു വരുന്ന സൂപ്പര്‍ ഹീറോ സിനിമകള്‍ക്ക് വലിയ പ്രചാരമായിരുന്നു ഉണ്ടായിരുന്നത്. സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, ഹീമാന്‍, വണ്ടര്‍ വുമണ്‍ എന്നിങ്ങനെയാണ് സൂപ്പര്‍ ഹീറോസ് ഉള്ളത്.

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി! മോഹന്‍ലാലടക്കമുള്ള താരങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയണോ?

ഇക്കൂട്ടത്തില്‍ സ്ത്രീ കഥാപാത്രമാണ് വണ്ടര്‍ വുമണ്‍. പാറ്റി ജാക്കിന്‍സ് സംവിധാനം ചെയ്ത് ഗാല്‍ ഗദോട്ട് നായികയായി അഭിനയിച്ച ചിത്രമാണ് വണ്ടര്‍ വുമണ്‍. ഇതില്‍ രസകരമായ കാര്യം ഗാല്‍ ഗദോട്ടിന് തമിഴ്‌നാട്ടില്‍ വലിയൊരു സംഘം ആരാധകരുണ്ടെന്നതാണ്. അവരാണെങ്കില്‍ വലിയ ലക്ഷ്യത്തോടെയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഗാല്‍ ഗദോട്ടിന്റെ ഇന്ത്യയിലെ ആരാധകര്‍

വണ്ടര്‍ വുമാണായി തിളങ്ങിയ ഗാല്‍ ഗദോട്ടിന് ഇന്ത്യയില്‍ വലിയൊരു ആരാധകരുണ്ടെന്ന് കാണിച്ചു തരികയാണ് തമിഴ്‌നാട്ടില്‍ നിന്നും ഒരു കൂട്ടം ആളുകള്‍.

തലൈവി ഗാല്‍ ഗഡോട്ട് നര്‍പ്പാണി മന്ത്രം

തമിഴ്‌നാട്ടിലെ തലൈവിയായിട്ടാണ് ഗാല്‍ ഗദോട്ടിനെ ആളുകള്‍ കാണുന്നത്. ഫേസ്ബുക്കില്‍ തലൈവി ഗാല്‍ ഗഡോട്ട് നര്‍പ്പാണി മന്ത്രം എന്ന പേരില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയിരിക്കുകയാണ്.

കൂട്ടായ്മക്ക് പിന്നിലെ ലക്ഷ്യം

ഇത്തരമൊരു കൂട്ടായ്മ നേരം പോക്കിന് വേണ്ടി തുടങ്ങിയതാണെന്ന് വിചാരിക്കണ്ട. അതിന് പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ടെന്നാണ് പറയുന്നത്.

സ്ത്രീകള്‍ക്ക് വേണ്ടി

ഇത്തരമൊരു കൂട്ടായമ് കൊണ്ട് ഉദ്ദേശിക്കുന്നത് പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും സഹായിക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണെന്നാണ്. അതിന് വേണ്ടി ഫണ്ട് സമാഹരിക്കലും മറ്റുമാണ് സംഘടനയുടെ മുഖ്യ പരിപാടി.

എല്ലാം ഗാല്‍ ഗദോട്ടിന് വേണ്ടി

ഇങ്ങനെ എല്ലാം ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം ഗാല്‍ ഗദോട്ടിന് വേണ്ടിയാണെന്നാണ് അവര്‍ പറയുന്നത്.

English summary
Gal Gadot's Tamilnadu fans made facebook account
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam