»   » ഇളയരാജയ്ക്ക് അഹങ്കാരവും പണത്തിനോടുള്ള ആര്‍ത്തിയും??? കോപ്പിയടിക്കും റോയല്‍റ്റിയോ???

ഇളയരാജയ്ക്ക് അഹങ്കാരവും പണത്തിനോടുള്ള ആര്‍ത്തിയും??? കോപ്പിയടിക്കും റോയല്‍റ്റിയോ???

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ഇളയരാജയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ പകര്‍പ്പവകാശം ഇളയരാജ സ്വന്തമാക്കിയിരുന്നു. തന്റെ ഗാനങ്ങള്‍ തന്റെ അനുവാദമില്ലാതെ ആരും പാടാന്‍ പാടില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

തന്റെ സംഗീത ജീവിതത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന എസ്പി ബാലസുബ്രഹ്മണ്യം ഇളയരാജയുടെ ഗാനങ്ങള്‍ ആലപിച്ചതിന്റെ പേരില്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയരാജ. ഇതിന് പിന്നാലെ ഇളയരാജയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഇളയരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്‍.

സഹോദരങ്ങളാണെങ്കിലും പരസ്പരം വിമര്‍ശിക്കുന്നതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ് ഇരുവരും. ആര്‍കെ നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗംഗൈ അമരന്‍ അനവാശ്യ വിമര്‍ശനം ഉന്നയിക്കുകയാണെന്നാണ് ആരോപണം.

ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയാണ്. അദ്ദേഹത്തിന്റെ അഹങ്കാരമാണ് ഇത്തരം തീരുമനാങ്ങള്‍ക്ക് പിന്നിലെന്നും ഗംഗൈ അമരന്‍ പറഞ്ഞു. ഇളയരാജയുടെ ആവശ്യം വളരെ ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇളയരാജ കോപ്പിയടിച്ച ഈണങ്ങള്‍ക്ക് എന്തെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോ എന്ന സംശയവും ഗംഗൈ അമരന്‍ ചോദിച്ചു. എംഎസ് വിശ്വനാഥന്റേയും ത്യാഗരാജ കീര്‍ത്തനങ്ങളുടേയും ഈണങ്ങള്‍ ഇളയരാജ കോപ്പിയടിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇളയരാജയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്‍ പാട്ടുകള്‍ ആലപിച്ചതിന്റെ പേരില്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കും എതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വിദേശത്താണ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അവര്‍ ഗാനങ്ങള്‍ ആലപിച്ചത്.

എസ്പിബിയുടെ സംഗീത ജീവിതത്തിലെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ നടക്കുന്ന പരിപാടിയിലാണ് ഇളയരാജ ഗാനങ്ങള്‍ ആലപിച്ചത്. എസ്പിബിയുടെ മകന്‍ ചരണാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചരണിനെതിരെയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

പകര്‍പ്പവകാശത്തേക്കുറിച്ച് താനധികം ബോധവാനായിരുന്നില്ലെന്നും എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും എസ്പിബി പറഞ്ഞു. ഇനിയുള്ള സംഗീത സദസുകളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ അവതരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Ilayaraja's brother Gaingai Amaran speak against Ilayaraja. He is greedy and egoistic.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam