»   » മലയളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടിയെ ചൊല്ലി കമലിനും ഗൗതമിയ്ക്കുമിടയില്‍ തര്‍ക്കം!!

മലയളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടിയെ ചൊല്ലി കമലിനും ഗൗതമിയ്ക്കുമിടയില്‍ തര്‍ക്കം!!

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ ആക്രമിയ്ക്കുപ്പെട്ട നടിയുടെ പേര് പരസ്യപ്പെടുത്തിയതിന് ഒരുപാട് പേര്‍ക്ക് നിയമ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. അജു വര്‍ഗ്ഗീസിന്റെ കാര്യത്തില്‍ പൊലീസ് കേസ് വരെയായി. അതിനിടയില്‍ ആസിഫ് അലിയെ പോലുള്ള താരങ്ങള്‍, തന്റെ സുഹൃത്തിനെ 'ഇര' എന്ന് വിളിക്കരുത് എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചു.

ഈ സാഹചര്യത്തിലാണ് ഉലകനായകന്‍ കമല്‍ ഹസന്‍ ഇരയുടെ പേര് വെളിപ്പെടുത്താം എന്ന് പറഞ്ഞ് രംഗത്തെത്തിയത്. കമല്‍ അവതാകരനായി എത്തുന്ന ബിഗ് ബോസിനെതിരെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തോടും നടന്‍ അറസ്റ്റ് ചെയ്ത സംഭവത്തോടും കമല്‍ പ്രതികരിച്ചത്.

kamal-gautami

ഇരയുടെ പേര് വെളിപ്പെടുത്താം എന്ന കമലിന്റെ പ്രസ്താവനയോട് വിയോജിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തി. അക്കൂട്ടത്തിലിതാ കമലിന്റെ മുന്‍ കാമുകി ഗൗതമിയും. കമലിന്റെ പ്രസ്താവനയോട് യോജിക്കാന്‍ കഴിയില്ല എന്ന് ഗൗതമി വ്യക്തമാക്കി.

പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി തെറ്റാണ്. ആ പെണ്‍കുട്ടിയ്ക്ക് ഈ സമൂഹത്തില്‍ അഭിമാനത്തോടെ തുടര്‍ന്നും ജീവിക്കേണ്ടതിനാല്‍ വ്യക്തിത്വം വെളിപ്പെടുത്തരുത് എന്ന് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ പേരും പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും ഐഡന്റിറ്റി വെളിപ്പെടുത്തരുത് എന്ന് ഗൗതമി പറയുന്നു.

English summary
Gautami said that it is not right for Kamal Haasan to mention the name of the actress who got molested in Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam