»   » മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞു, 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി വീണ്ടും പഴയ നായകനൊപ്പം

മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞു, 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി വീണ്ടും പഴയ നായകനൊപ്പം

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രത്തില്‍ ഗൗതമിയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ഗൗതമിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു മനമാന്ത. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശമാണ് തിരിച്ചു വരവിലെ ഗൗതമിയുടെ ആദ്യ ചിത്രം.

പറഞ്ഞു വരുന്നത് ഗൗതമിയുടെ പുതിയ ചിത്രത്തെ കുറിച്ചാണ്. വിസ്മയത്തിന് ശേഷം ഗൗതമിയെ തേടി തമിഴില്‍ നിന്നും പുതിയ ഓഫര്‍ എത്തി. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രഭുവിന്റെ നായിക വേഷമാണ് ചിത്രത്തിലെന്നാണ് അറിയുന്നത്.

mohanlal-gouthami-09

26 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുവും ഗൗതമിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 1990ലെ രാജാ കൈയ്യില്‍ വച്ചാ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്.

മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച മനമാന്തയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിശ്വന്ത്, റെയ്‌നാ റാവോ, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചന്ദ്രശേഖര്‍ യെലതിയാണ് സംവിധായകന്‍.

English summary
Gautami To Pair Opposite Prabhu After 26 Years.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam