»   » കമല്‍ഹാസന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമോ? ജയലളിതയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് നടി ഗൗതമി!!

കമല്‍ഹാസന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമോ? ജയലളിതയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് നടി ഗൗതമി!!

Posted By: Teresa John
Subscribe to Filmibeat Malayalam

പതിമൂന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമായിരുന്നു നടന്‍ കമല്‍ഹാസനും ഗൗതമിയും കഴിഞ്ഞ വര്‍ഷം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോവുന്ന കാര്യം കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നത്.

kamal-haasan-and-gauthami

മോഹന്‍ലാലിന്റെ വില്ലന്‍ ഞെട്ടിക്കും! റിലീസിന് മുമ്പ് കോടികള്‍, ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടി ഗൗതമി. രാഷ്ട്രീയ നേതൃത്വം എന്ന് പറയുന്നത് വേറെ വിഷയമാണെന്നാണ് ഗൗതമിയുടെ അഭിപ്രായം. അതിന് അനുയോജ്യനായ വ്യക്തി നേതാവായി വന്നാല്‍ അദ്ദേഹത്തെ എല്ലാവര്‍ക്കും പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഗൗതമി പറയുന്നു.

സാമന്തയും ഭര്‍ത്താവും ഇത്രയും സിംപിളായിരുന്നോ? വിവാഹശേഷമുള്ള ആദ്യ ചിത്രം വൈറലാവുന്നു!

ഇതിനൊപ്പം മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഒളിഞ്ഞിരിപ്പുണ്ടെന്നും അവരുടെ അപ്രതീക്ഷിതമായ മരണത്തിനും ചികിത്സയ്ക്കും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണെന്നും ഗൗതമി പറയുന്നു. അവയ്‌ക്കൊല്ലം മറുപടി കിട്ടുന്നതിനായി അന്വേഷണം നടക്കണമെന്നും സത്യവസ്ഥ പുറത്ത് വരണമെന്നും ഗൗതമി പറയുന്നു.

English summary
Gautami Tadimalla was asked if she would support Kamal Haasan in politics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam