Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
മഞ്ജിമയും ഗൗതവും ഉടനെ വിവാഹിതരവുമോ? വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ഗൗതം കാര്‍ത്തിക്
പ്രേക്ഷകര്‍ കാത്തിരുന്ന പല താരങ്ങളുടെയും വിവാഹം ഈ വര്‍ഷങ്ങളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നയന്‍താര-വിഘ്നേശ് ശിവന് വിവാഹത്തിന് ശേഷം തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന മറ്റൊരു താരവിവാഹം കൂടിയുണ്ട്. നടി മഞ്ജിമ മോഹനും നടന് ഗൗതം കാര്‍ത്തിക്കും പ്രണയത്തിലാണെന്ന് കുറച്ച് കാലങ്ങളായി വാര്‍ത്തകള്‍ വരികയാണ്.
രണ്ടും പ്രണയത്തിലാണെന്നും അതല്ല ലിവിംഗ് റിലേഷനിലാണെന്നുമൊക്കെ ഗോസിപ്പുകള്‍ ഇടയ്ക്കിടെ പുറത്ത് വരും. എന്നാല്‍ ഇനിയും താരങ്ങളതില് വ്യക്തത വരുത്തിയിട്ടില്ല. ഒടുവില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗൗതം കാര്‍ത്തിക് മറുപടി പറഞ്ഞിരിക്കുകയാണ്. വിവാഹത്തെ കുറിച്ചുള്ള തന്റെ പ്ലാന്‍ എന്താണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

ഏതാനം മാസങ്ങള്‍ക്ക് മുന്‍പാണ് ഗൗതം കാര്‍ത്തിക്കിന്റെയും മഞ്ജിമയുടെയും വിവാഹ വാര്‍ത്ത വൈറലാവുന്നത്. താരങ്ങള്‍ ഡേറ്റിങ്ങിലാണെന്നും വൈകാതെ വിവാഹിതരായേക്കുമെന്നും അഭ്യൂഹങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രണയകഥ മഞ്ജിമ നിഷേധിച്ചു. വിവാഹം ഉണ്ടാവുകയാണെങ്കില്‍ ആരുടെ അടുത്ത് നിന്നും അത് മറച്ച് വെക്കേണ്ട കാര്യമില്ലെന്നും മഞ്ജിമ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗൗതവും ഇതേ വിഷയത്തില്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി സംവദിക്കുകയായിരുന്നു ഗൗതം കാര്‍ത്തിക്. ആരാധകര്‍ ചോദ്യം ചോദിക്കുകയും നടനതിന് മറുപടി പറയുകയുമാണ് ചെയ്തിട്ടുള്ളത്. ആരാധകരില്‍ ഒരാള്‍ 'ഗൗതമിന്റെ വിവാഹം എന്നായിരിക്കുമെന്ന' ചോദ്യവുമായിട്ടത്തി. 'വളരെ പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് നടന് നല്കിയ മറുപടി. അവിടെയും മഞ്ജിമയെ കുറിച്ച് നടന് സൂചിപ്പിച്ചിട്ടില്ല.

എന്നാല്‍ താരങ്ങള്‍ വിവാഹം കഴിക്കുന്നതിനായി ഇരുവീട്ടുകാരെയും സമീപിച്ച് കഴിഞ്ഞതായിട്ടാണ് വിവരങ്ങള്‍. മാതാപിതാക്കളില്‍ നിന്നും സമ്മതം കിട്ടിയതിനാല്‍ ഇനി മറ്റ് കാര്യങ്ങളെ പറ്റി ചിന്തിച്ചാല്‍ മാത്രം മതി. എന്തായാലും താരങ്ങളുടെ മനസിലുള്ള വിവാഹ പ്ലാനുകളെന്താണെന്ന് ഇനിയും വ്യക്തമല്ല.
Recommended Video

2019 ല്‍ പുറത്തിറങ്ങിയ ദേവരോട്ടം എന്ന സിനിമയാണ് കാര്‍ത്തിക്കിനെയും മഞ്ജിമയെയും അടുപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചത് ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ മധു, വെട്രി എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. വൈകാതെ മഞ്ജിമയോ ഗൗതമോ തന്നെ വിവാഹത്തെ കുറിച്ചുള്ള അറിയപ്പുമായി എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
'പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിക്കേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല'; ബിനു അടിമാലി