For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശക്തമായ പ്രണയം തന്നെയാണ്; നടി മഞ്ജിമയ്ക്ക് ആശംസകള്‍ അറിയിച്ച് കാമുകന്‍ ഗൗതം കാര്‍ത്തിക്

  |

  വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് മഞ്ജിമ മോഹന്‍. മലയാളത്തിലടക്കം നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ശേഷം വലിയൊരു ഇടവേള എടുത്തിരുന്നു. ശേഷം നായികയായി 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലൂടെ തിരികെ വന്നു. 'അച്ഛം എന്‍പതും മടമയ്യടാ' എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെ തമിഴിലേക്കും മഞ്ജിമ തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ മഞ്ജിമയുടെ പ്രണയകഥയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

  യുവനടന്‍ ഗൗതം കാര്‍ത്തിക്കും മഞ്ജിമയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ താരങ്ങള്‍ ലിവിംഗ് റിലേഷനിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ തമ്മിലുള്ള സൗഹൃദവും പ്രണയവും ശക്തമാണെന്നുള്ള സൂചനകള്‍ നല്‍കി കൊണ്ടാണ് ഇരുവരും എത്തിയിരിക്കുന്നത്.

  തമിഴ് സിനിമയില്‍ സജീവമായതിന് പിന്നാലെയാണ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. വൈകാതെ പ്രണയത്തിലായ താരങ്ങള്‍ ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹിതരായേക്കും എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഔദ്യോഗികമായ യാതൊരു സ്ഥീരികരണവും വന്നിട്ടില്ലെങ്കിലും ശക്തമായ പ്രണയത്തിലാണെന്ന് പറയാതെ പറയുകയാണ് താരങ്ങള്‍. ഏറ്റവും പുതിയതായി മഞ്ജിമയുടെ ജന്മദിനത്തിന് കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.

  അന്ന് ഗര്‍ഭിണിയാണെന്ന സംശയം ഉണ്ടായിരുന്നു; 3 വര്‍ഷത്തിന് ശേഷമുണ്ടായ സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി

  മഞ്ജിമയുടെ പുതിയ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് കാര്‍ത്തിക് എത്തിയത്. 'മോമോ' എന്ന് മഞ്ജിമയെ വിശേഷിപ്പിച്ച കാര്‍ത്തിക് ഒരു റൊമാന്റിക് എഴുത്തും പങ്കുവെച്ചു. 'എന്റെ ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളെ പോലെ ശക്തയായ ഒരു വ്യക്തി എനിക്കുള്ളത് കൊണ്ടാണ്. അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. എല്ലായിപ്പോഴും സന്തോഷവതിയും അനുഗ്രഹീതയും ആയിരിക്കുക'. എന്നാണ് ഗൗതം കാര്‍ത്തിക് കുറിച്ചത്. ജികെ യ്ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് മഞ്ജിമ എത്തിയത്. ഒപ്പം ലവ് ഇമോജിയും നടി നല്‍കിയിരുന്നു.

  മുന്‍ഭര്‍ത്താവിന്റെ ബന്ധുക്കളും പിന്തുണച്ചു, സാമന്തയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി താരങ്ങള്‍

  Recommended Video

  Santhosh Varkey Talks About Nithya Menon | FilmiBeat Malayalam

  ഗൗതം കാര്‍ത്തിക്കിന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ മഞ്ജിമയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. എന്നാല്‍ ഇരുവരും പ്രണയം സത്യമാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. എങ്കിലും വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്നാണ് പ്രചരണങ്ങള്‍. ദേവരോട്ടം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഗൗതം കാര്‍ത്തികും മഞ്ജിമയും പ്രണയത്തിലാവുന്നത്. എം മുത്തയ്യ സംവിധാനം ചെയ്ത സിനിമ 2019 ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ മധു, വെട്രി എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.

  ഭർത്താവിനോട് ഇഷ്ടം കാണിച്ച് വരുന്ന പെൺകുട്ടികളുണ്ട്; ഹൃത്വിക് റോഷനെ കുറിച്ച് മുൻഭാര്യ പറഞ്ഞ വാക്കുകളിങ്ങനെ

  1997 ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മഞ്ജിമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മയില്‍പ്പീലി കാവ്, പ്രിയം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ് എന്നിങ്ങനെയുള്ള സിനിമകളല്‍ അഭിനയിച്ചു. 2001 ല്‍ അഭിനയത്തില്‍ നിന്നും മാറി നിന്ന നടി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായിട്ടാണ് തിരിച്ച് വരുന്നത്. നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയില്‍ നായികയായി തിളങ്ങിയെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലുമായി സജീവമാവുകയായിരുന്നു. സംസം, എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങുകയാമ് നടി.

  'നൂറ് രൂപയായിരുന്നു ആദ്യ ശമ്പളം, 15 വർഷം എടുത്തു ഇന്ന് കാണുന്ന ‍ഞാനാകാൻ'; ലക്ഷ്മി നക്ഷത്ര!

  English summary
  Gautham Karthik's Birthday Wish To Manjima Mohan Hint His Strong Feelings Towards The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X