»   » ഗൗതം കാര്‍ത്തിക്കിന് പൃഥ്വിരാജിന്റെ നായികയോട് പ്രണയം??? വിവാഹം കഴിച്ചേക്കുമെന്നും താരം!!!

ഗൗതം കാര്‍ത്തിക്കിന് പൃഥ്വിരാജിന്റെ നായികയോട് പ്രണയം??? വിവാഹം കഴിച്ചേക്കുമെന്നും താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് താര പ്രണയങ്ങളും വിവാഹങ്ങളും പുതിയ കാര്യമല്ല. പലപ്പോഴും ഇത്തരം പ്രണയങ്ങളില്‍ പലതും വിവാഹത്തില്‍ എത്താറുമില്ല. ഒരുമിച്ച് അഭിനയിക്കുന്ന സമയത്താണ് പലരും പ്രണയത്തിലാകാറുള്ളത്. ചില പ്രണയങ്ങള്‍ പത്ര ദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാറുമുണ്ട്.

ദിലീപിനെ വിടാന്‍ ഉദ്ദേശമില്ലാതെ ശത്രുക്കൾ!!! ഡേറ്റ് ലഭിക്കാത്തതിന് പക പോക്കുന്നു, ഇര രാമലീല???

തമിഴകത്ത് നിന്നും പുതിയ പ്രണയ വാര്‍ത്തകളാണ് പുറത്ത് കേള്‍ക്കുന്നത്. ഏറെക്കാലമായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച ഗൗതം കാര്‍ത്തികും പ്രിയ ആനന്ദുമാണ് താരങ്ങള്‍. മുത്തുരാമലിംഗം, , വെയ് രാജ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. പുതിയ ചിത്രമായ രഗൂണിന്റെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഗൗതം പ്രണയത്തേക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു.

സൗഹൃദമെന്നാല്‍ പ്രേമമെന്നല്ല

താന്‍ പെണ്‍കുട്ടികളുമായി വളരെ വേഗം സൗഹൃദത്തിലാകും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അങ്ങനെയാണ്. എന്നാല്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുക എന്ന് പറഞ്ഞാല്‍ പ്രേമം എന്നല്ല അര്‍ത്ഥം. തന്റെ ഈ സ്വഭാവമാകാം ഊഹാപോഹങ്ങള്‍ക്ക് കാരണമെന്നും താരം പറയുന്നു.

പ്രിയ ആനന്ദ് അടുത്ത സുഹൃത്ത്

ആദ്യ ചിത്രമായ കടല്‍ ചെയ്യുന്നതിന് മുമ്പേയുള്ള പരിചയമാണ് ഗൗതമിന് പ്രിയയുമായി. ഗൗതമിന്റെ അടുത്ത സുഹൃത്താണ് പ്രിയ. ഇവരുവരുടേയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുണ്ടെന്ന് താരം പറയുന്നു.

ഗൗതമിന് ഭയം

പ്രിയയുമായി ഗൗതം അടുത്ത് ഇടപഴകുന്നത് കണ്ടാണ് ഇരുവരും പ്രണയത്തിലാണെന്ന് പ്രചരണം നടക്കുന്നത്. ഇതിന് ശേഷം മറ്റ് നടിമാരുമായി ഇടപഴകുമ്പോള്‍ തനിക്ക് ഭയമാണ്. അവരേയും ചേര്‍ത്ത് കഥകള്‍ മെനയുമെന്ന് താരം പറയുന്നു.

അന്ന് വിവാഹം ചെയ്യും

പ്രിയയുമായി തനിക്ക് പ്രണയമില്ല. 35 വയസിന് ശേഷമേ തന്റെ വിവാഹം ഉണ്ടാകു. അത് പ്രണയ വിവാഹമായിരിക്കും. അന്ന് തനിക്ക് പ്രിയയുമായി പ്രണയമുണ്ടായാല്‍ തീര്‍ച്ചായായും അവളെ വിവാഹം കഴിക്കുമെന്നും ഗൗതം പറഞ്ഞു.

പൃഥ്വിരാജിന്റെ നായികയായി മലയാളത്തില്‍

വാമനം എന്ന തമിഴ് ചിത്രത്തിലൂടെ നടിയായി അരങ്ങേറിയ പ്രിയ ആനന്ദ് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീദേവി നായികയായ ഇംഗ്ലീഷ് വിംഗ്ലീഷായിരുന്നു ആദ്യ ബോളിവുഡ് ചിത്രം. എസ്രയില്‍ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്കും എത്തി.

മണിരത്‌നത്തിന്റെ നായകന്‍

മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം കാര്‍ത്തിക്‌യുടെ അരങ്ങേറ്റം. പിന്നീട് ചെയ്ത ചിത്രങ്ങളില്‍ കാര്യമായി തിളങ്ങാന്‍ ഗൗതമിന് സാധിച്ചില്ല. പ്രിയ ആനന്ദിനൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് താരം കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം.

English summary
I studied in a co-education school I get along well with girls as a friend. That has lead to this rumour. Mine will certainly be a love marriage but I am not in love with Priya Anand. I am planning to marry only after 35, says Gautham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam