»   » പ്രേഷകരുടെ ഹൃദയം കവര്‍ന്ന വിണ്ണൈതാണ്ടി വരുവായ വീണ്ടുമെത്തുന്നു

പ്രേഷകരുടെ ഹൃദയം കവര്‍ന്ന വിണ്ണൈതാണ്ടി വരുവായ വീണ്ടുമെത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഗൗതം മേനോന്റെ വിണ്ണൈതാണ്ടി വരുവായ കണ്ടിറങ്ങുമ്പോള്‍ ഒന്നു കൂടി കാണാന്‍ തോന്നാത്തവരായി ആരുമില്ല. അത്രമാത്രം പ്രേഷകരുടെ ഹൃദയം കവര്‍ന്ന ഒരു പ്രണയ ചിത്രമായിരുന്നു ചിമ്പു-തൃഷ പ്രണയജോഡികളായി അഭിനയിച്ച വിണ്ണൈതാണ്ടി വരുവായ.

എന്നാലിതാ ഇരുവരും തകര്‍ത്ത അഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. തമിഴിന് പുറമേ ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലായാണ് വിണ്ണൈതാണ്ടി വരുവായയുടെ രണ്ടാം ഭാഗം ഒരുക്കുന്നത്.

trisha-chimbu

ചിമ്പുവിനെ നായകനാക്കി ചെയ്യുന്ന അച്ചം എന്‍പത് മഡൈയട എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ഗൗതം മേനോന്‍. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ വിണ്ണൈതാണ്ടി വരുവായ 2ന്റെ ചിത്രീകരണം ആരംഭിക്കും.

ഗൗതം മേനോന്റെ നിര്‍മ്മാണത്തിലുള്ള തെലുങ്ക് ചിത്രമായ കൊറിയര്‍ ബോയ് കല്ല്യാണ്‍, തമിള്‍സെല്‍വനും തനിയാര്‍ അഞ്ചലും എന്ന തമിഴ് ചിത്രവും സെപ്തംബര്‍ 11ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Film maker Gautham Menon has confirmed that he will be soon making sequel to Vinnai Thaandi Varuvaya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam