Just In
- 1 hr ago
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
- 2 hrs ago
അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം, കുടുംബത്തിനൊപ്പമുളള പുതിയ ചിത്രവുമായി നടന്
- 2 hrs ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 2 hrs ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
Don't Miss!
- Automobiles
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- News
ഒരു ദിവസം കാത്തിരിക്കൂ, അവർ പുനർജനിക്കും; മന്ത്രവാദിയുടെ നിർദ്ദേശത്തിൽ രണ്ട് പെൺമക്കളെ കൊന്ന് മാതാപിതാക്കൾ
- Finance
വീണ്ടും നോട്ട് നിരോധനമോ? റിസർവ് ബാങ്ക് പറയുന്നത് എന്ത്?
- Sports
ബിബിഎല്ലില്‍ വാട്ടര്‍ബോയിയായി ടിം പെയ്ന്, ഇതാണ് നല്ല പണിയെന്ന് ആരാധകര്‍... ട്രോള്‍ മഴ
- Travel
കാടറിഞ്ഞ് പുഴയറിഞ്ഞ് കയറാം.. കിടിലന്‍ ഇക്കോ ടൂറിസം പാക്കേജുകളുമായി ആറളം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്നാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കി താരദമ്പതിമാര്‍; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി താരകുടുംബം
മാസങ്ങളായി കുഞ്ഞതിഥിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു തമിഴിലെ മുതിര്‍ന്ന സംവിധായകനും നടൻ ധനുഷിൻ്റെ സഹോദരനുമായ സെല്‍വരാഘവനും ഭാര്യ ഗീതാഞ്ജലിയും. ഗീതാഞ്ജലി ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ തന്നെ ഈ സന്തോഷ വാർത്ത ഇരുവരും പുറംലോകത്തെ അറിയിച്ചിരുന്നു. അന്ന് മുതല്‍ വീട്ടില്‍ നടക്കുന്ന ഓരോ വിശേഷങ്ങളെ കുറിച്ചും താരദമ്പതിമാര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ മൂന്നാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയെന്നുള്ള വിശേഷത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരങ്ങൾ. ഗീതാഞ്ജലി തന്നെയാണ് കുഞ്ഞിൻ്റെ പേര് അടക്കമുള്ള വിവരങ്ങൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഒപ്പം രസകരമായ വീഡിയോസും പുറത്ത് വിട്ടിരുന്നു.

ഏറ്റുവമൊടുവില്‍ കുഞ്ഞതിഥി പിറന്ന സന്തോഷമാണ് സെൽവരാഘവനും ഗീതാഞ്ജലിയും പങ്കുവെച്ചിരിക്കുന്നത്. മൂന്നാമത് ഒരു ആണ്‍കുഞ്ഞിനാണ് താരപത്നി ജന്മം നല്‍കിയത്. മകന്റെ പേരടക്കം വെളിപ്പെടുത്തി കൊണ്ടാണ് താരകുടുംബം എത്തിയിരിക്കുന്നത്. റിഷികേഷ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. സന്തോഷ വാർത്ത അറിഞ്ഞതോടെ താരകുടുംബത്തിന് ഒന്നടങ്കം ആശംസകളുമായി പ്രിയപ്പെട്ടവർ എത്തിയിരുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും രേഖപ്പെടുത്തിയിരിക്കുകയാണ് താരജോഡികൾ.

'സന്തോഷം നിറഞ്ഞ ഹൃദയത്തോടെ റിഷികേഷ് സെല്‍വരാഘവനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. 2021 ജനുവരി ഏഴിനാണ് കുഞ്ഞിൻ്റെ ജനനമെന്ന് കൂടി പോസറ്ററിൽ സൂചിപ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നല്‍കിയ നിങ്ങള്‍ ഓരോരുത്തരോടും വലിയൊരു നന്ദി പറയുകയാണ്. നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും ശരിക്കും എന്നെ സ്പര്‍ശിച്ചിരുന്നു. ഒരുപാട് സ്‌നേഹത്തോടെ ഗീതാഞ്ജലി, സെല്‍വരാഘവന്‍, ലീലാവതി, ഓംകാര്‍ എന്നുമാണ് പുതിയ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ നടി സോണിയയുമായി ഉണ്ടായിരുന്ന ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സെല്‍വരാഘവനും ഗീതാഞ്ജലിയും ഒന്നിക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായിരുന്ന ഗീതാഞ്ജലി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും പരിചയത്തിലാവുന്നത്. അങ്ങനെ തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തി. ഒടുവില്‍ 2011 ജൂണ്‍ 19 ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ലീലാവതി, ഓംകാര്‍ എന്നിങ്ങനെ മൂത്ത രണ്ട് മക്കള്‍ കൂടിയുണ്ട്. ഗീതാഞ്ജലി മൂന്നാമതും ഗര്‍ഭിണിയായതിന് ശേഷം ബേബി ഷവറിന്റെയും വീട്ടിലെ മറ്റ് ആഘോഷങ്ങള്‍ക്കിടയില്‍ നിന്നുള്ളതുമായ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഗീതാഞ്ജലി പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമായിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള സെല്‍ഫി ചിത്രങ്ങളായിരുന്നു താരപത്‌നി ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ബേബി കൗണ്ട് ഡൗണ്‍ തുടങ്ങി. കഴിഞ്ഞ ദിവസം ഏകദേശം ആയി. ഇനി ഏകദേശം കുറച്ച് മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ജനുവരി 7 ന് വേണ്ടി ആകാംഷയോട കാത്തിരിക്കുകയാണ്. നിങ്ങളെല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി എന്നുമാണ് ഗീതാഞ്ജലി എഴുതിയിരുന്നത്. ഇപ്പോൾ മകൻ ഉറങ്ങുകയാണെന്നും ആരും ഒച്ചയുണ്ടാക്കരുതെന്നും കാണിച്ച് പുത്തൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗീത.