»   » ജിഎസ്ടി കൊണ്ട് തമിഴ് സിനിമയ്ക്ക് കിട്ടിയ വലിയൊരു ആശ്വാസം, ഇനി ഇംഗ്ലീഷ് പേരിടാം!

ജിഎസ്ടി കൊണ്ട് തമിഴ് സിനിമയ്ക്ക് കിട്ടിയ വലിയൊരു ആശ്വാസം, ഇനി ഇംഗ്ലീഷ് പേരിടാം!

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങളായി തമിഴ് സിനിമ നേരിട്ടുകൊണ്ടിരിയ്ക്കുന്ന പ്രധാന പ്രശ്‌നമാണ് സിനിമയ്ക്ക് പേരിടുന്നത്. കഥയ്ക്ക് യോജിച്ച ഒരു പേരിടാന്‍ കഴിയില്ല. കഥയ്ക്ക് യോജിച്ച പേരായിരിക്കുമ്പോള്‍ തന്നെ, അത് തമിഴ് വാക്കാണ് എന്ന് ഉറപ്പുണ്ടായിരിക്കണം. ഇംഗ്ലീഷോ ഇതരഭാഷയോ ആണെങ്കില്‍ നികുതി ഒഴിവാക്കി കിട്ടില്ല!!.

ഉദയനിധി സ്റ്റാലിന്‍ നായകനായ മനിതന്‍ എന്ന ചിത്രം ഈ വിഷയത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. മനിതന്‍ തമിഴ് വാക്കല്ല എന്നതായിരുന്നു പ്രശ്‌നം. സൂര്യയുടെ മാസ് എന്ന ചിത്രം മാസ് എന്‍കിറ മാസില്ലാമണി എന്നായി മാറിയതിന് പിന്നിലും ഈ നികുതി പ്രശ്‌നമാണ്. എന്നാല്‍ ഇനി നികുതിയെ പേടിക്കേണ്ട. ജിഎസ്ടി ആനൂകൂല്യം ഇനി സിനിമയ്ക്കും.


ജിഎസ്ടി യുടെ ഭാഗമായി ഏത് ഭാഷയിലുള്ള പേരും ഇനി സിനിമയ്ക്കിടാം. അതിന് നികുതിയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നവുമുണ്ടാവില്ല എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. നികുതി ഭാരത്തെ ഭയക്കാതെ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം...


സിനിമയില്‍ ഒരു അപ്പൂപ്പനുമില്ല, കാസ്റ്റിങ് കൗച്ചും, കളിയാക്കലും ഒക്കെ നേരിട്ട് ഐശ്വര്യ നേടിയ വിജയം!!


സ്‌കെച്ച്

ഈ പ്രഖ്യാപനം വന്നതിന് ശേഷം ഏറ്റവുമാദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് വിക്രമിന്റെ സ്‌കെച്ച്. എന്നാല്‍ ഈ വിധി വരുന്നതിന് മുന്‍പേ ചിത്രത്തിന് പേരിട്ടിരുന്നു. ചെന്നൈയിലെ അധോലോകത്തെ കുറിച്ച് പറയുന്ന ചിത്രത്തിന് ഏറ്റവും യോജിച്ച പേര് സ്‌കെച്ച് എന്ന് തന്നെയാണ്.


പാര്‍ട്ടി

ഈ പ്രഖ്യാപനം വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടി എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. പേരിന്റെ പേരില്‍ എന്തൊക്കെ വെല്ലുവിളി നേരിടേണ്ടി വരുമോ എന്നറിയാതെ കുഴഞ്ഞു നില്‍ക്കുമ്പോഴുള്ള പ്രഖ്യാപനം ചിത്രത്തിന് ആശ്വാസമായി.


സൂപ്പര്‍ ഡ്യൂലക്‌സ്

വിജയ് സേതുപതി, സമാന്ത, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ത്യാഗരാജന്‍ കുമരരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ഡ്യൂലക്‌സ്. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. എന്നാല്‍ വിജയ് സേതുപതിയുടെ ഒരു ട്വീറ്റില്‍ നിന്നാണ് സൂപ്പര്‍ ഡ്യൂലക്‌സ് എന്ന പേര് സംവിധായകന് കിട്ടിയത്. അത് തീരുമാനിക്കുകയും ചെയ്തു. ഇപ്പോഴുള്ള ഈ പ്രഖ്യാപനം സൂപ്പര്‍ ഡ്യൂലക്‌സിനും ആശ്വാസമാണ്.


ബലൂണ്‍

ഈ ഡിസംബര്‍ അവസാനം റിലീസ് ചെയ്ത ചിത്രമാണ് ബലൂണ്‍. ജയ്, അഞ്ജലി, ജനനി അയ്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തെയും ജിഎസ്ടി സഹായിക്കും!!


English summary
GST effect: English titles for Tamil films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X