»   » തമിഴ് പകര്‍പ്പ്:ഹന്‍സികയും നിര്‍മ്മാതാവും തമ്മിലടി

തമിഴ് പകര്‍പ്പ്:ഹന്‍സികയും നിര്‍മ്മാതാവും തമ്മിലടി

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌സിനിമാലോകവും തെലുങ്ക് സിനിമാക്കാരും ഒരേപോലെയിഷ്ടപ്പെടുന്ന നായികയാണ് ഹന്‍സിക മൊത്‍വാനി. സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ഹന്‍സിക, തമിഴിലും തെലുങ്കിലുമായി ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി അങ്ങോട്ടുമിങ്ങോട്ടും യാത്രകള്‍ ചെയ്തുകൊണ്ടേയിരിക്കുകയാണ്.

തിരക്കിനിടയില്‍ ഇപ്പോഴിതാ ഈ സുന്ദരിത്താരം ഒരു വിവാദത്തിലും ചെന്നുപെട്ടിരിക്കുകയാണ്. തെലുങ്കിലും തമിഴിലുമായി തയ്യാറാകുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്.

തെലുങ്കില്‍ സീത രാമുക കല്യാണം ലങ്കലോ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ് പതിപ്പായ റൗഡി കോട്ടൈ ആണ് പ്രശ്‌നത്തിന് ആധാരം.

തെലുങ്ക് ചിത്രത്തിനായി കരാറില്‍ ഒപ്പുവെയ്ക്കുമ്പോള്‍ അത് മറ്റുഭാഷകളില്‍ ഡബ്ബ് ചെയ്തിറക്കുമെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടില്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ തമിഴില്‍ക്കൂടി ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹന്‍സിക പറയുന്നത്. ഇക്കാര്യം കാണിച്ച് നടി നടിഗര്‍ സംഘത്തിന് പരാതിയും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നിര്‍മ്മാതാവ് പറയുന്നത് തമിഴില്‍ ചിത്രമിറക്കാനുള്ള അവകാശം തനിയ്ക്കുണ്ടെന്നാണ്. നിധിനാണ് ചിത്രത്തില്‍ ഹന്‍സികയുടെ നായകനായി അഭിനയിക്കുന്നത്. നേരത്തേ ദുശ്മനോ കാ ദുശ്മന്‍ എന്ന പേരില്‍ ഹിന്ദിയിലും ഈ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.

പ്രശ്‌നത്തെക്കുറിച്ച് ഹന്‍സികയ്ക്കുവേണ്ടി അമ്മയാണ് സംസാരിച്ചത്. ചിത്രത്തിന് കരാറൊപ്പുവെയ്ക്കുന്ന സമയത്ത് തെലുങ്കില്‍മാത്രമാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് പറഞ്ഞതെന്നും അത് ലംഘിച്ച് ഹിന്ദിയില്‍ ഇറക്കിയപ്പോള്‍ത്തന്നെ തങ്ങള്‍അതിനെ എതിര്‍ത്തിരുന്നുവെന്നും ഹന്‍സികയുടെ അമ്മ പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഹന്‍സിക പരാതി നല്‍കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ട് അവര്‍ തള്ളി.

English summary
Actress Hansika Motwani has found herself in the midst of a new controversy now.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam