»   » സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പുതിയ മുഖവുമായി ഹന്‍സിക എത്തുന്നു

സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പുതിയ മുഖവുമായി ഹന്‍സിക എത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പുതിയ മുഖവുമായി തെന്നിന്ത്യന്‍ താരം ഹന്‍സിക എത്തുന്നു. രാം പ്രകാശ് രായപ്പ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നത്.

ചിത്രത്തില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ സേവകയായി ഹന്‍സിക എത്തുമ്പോള്‍ നായക വേഷത്തിലെത്തുന്നത് ജീവയാണ്. എസ്‌കെടി സ്റ്റുഡിയോസിന്റെ ബാനറില്‍ പിടി സെല്‍വകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് തീരമാനിച്ചിട്ടില്ല.

hansika

തിരുന്നാള്‍ എന്ന പുതിയ ചിത്രത്തിലാണ് ജീവ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. നയന്‍ താരയാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ഉടന്‍ തന്നെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

വൃത്തിയും വെടുപ്പുമുള്ള ഇന്ത്യ എന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിവച്ച പദ്ധതിയക്ക് പ്രമുഖ സിനിമാ താരങ്ങളും, കായിക താരങ്ങള്‍ അടക്കം നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു. വെള്ളിത്തിരയില്‍ ഇത്തരമൊരു ദൗത്യം ഏറ്റടുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അധിയായ സന്തോഷമുണ്ടെന്നാണ് ഹന്‍സിക പറയന്നത്.

English summary
Hansika Motwani will be essaying the role of a Swacch Bharat volunteer in her next yet-untitled project with Jiiva. The film, directed by Ramprakash Rayappa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam